ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തലമുറമാറ്റത്തെ ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ നോക്കികാണുന്നത്. 2022ലെ ടി20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ടീമിലെ സീനിയർ താരങ്ങളെ മാറ്റി യുവതാരങ്ങളെ അണിനിരത്തിയാകും ഇന്ത്യ 2024ലെ ലോകകപ്പിൽ മത്സരിക്കുക. ഇപ്പോഴിതാ ടീമിലെ ഈ തലമുറമാറ്റത്തെ പറ്റി സംസാരിക്കുകയാണ് പ്രശസ്ത ക്രിക്കറ്റ് കമൻ്റേറ്റർ ഹർഷ ഭോഗ്ലെ.
യുവതാരങ്ങൾ നിറഞ്ഞ പുതിയ ഇന്ത്യൻ ടീമിൻ്റെ പ്രകടനങ്ങൾ കാണാൻ കാത്തിരിക്കുകയാണെന്ന് ഹർഷ ഭോഗ്ളെ പറയുന്നു. 2024ലെ ലോകകപ്പ് ടീമിൻ്റെ അടിത്തറ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ടീമായിരിക്കും.ടി20 ടീം തെരെഞ്ഞെടുപ്പിൽ ഇഷാൻ കിഷനും സഞ്ജു സാംസണും റിഷഭ് പന്തിനെ മറികടക്കുമെന്ന് ഉറപ്പായിരുന്നു.
ഇഷാൻ കിഷൻ,സഞ്ജു സാംസൺ, റുതുരാജ്,സൂര്യകുമാർ യാദവ് എന്നിവർ ചേരുന്ന ടോപ് 4 മികച്ചതാണ്. അഞ്ചാം നമ്പറില്‍ ഇറങ്ങുന്നതിനായി രജത് പാട്ടിദാര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവര്‍ തമ്മില്‍ നല്ലൊരു മത്സരം പ്രതീക്ഷിക്കുന്നു. ഹർഷ ഭോഗ്ലെ കുറിച്ചു. സീനിയർ താരങ്ങളായ രോഹിത്തിൻ്റെയും കോലിയുടെയും അഭാവത്തിൽ ശ്രീലങ്കക്കെതിരെ ഹാർദ്ദിക് നയിക്കുന്ന ടീമിൻ്റെ ഉപനായകൻ സൂര്യകുമാർ യാദവാണ്. പേസർമാരായ ശിവം മാവിയും മുകേഷ് കുമാറുമാണ് ടി20 ടീമിലെ പുതുമുഖങ്ങൾ.