Webdunia - Bharat's app for daily news and videos

Install App

Harshit Rana: ഒരിക്കല്‍ പണി കിട്ടിയതാണ്, എന്നിട്ടും പഠിച്ചിട്ടില്ല; വീണ്ടും വിവാദ സെലിബ്രേഷനുമായി ഹര്‍ഷിത് റാണ

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടിയാണ് ഹര്‍ഷിത് റാണ കളിക്കുന്നത്

രേണുക വേണു
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (12:36 IST)
Harshit Rana

Harshit Rana: ദുലീപ് ട്രോഫി മത്സരത്തിനിടെ വിവാദ ആഘോഷ പ്രകടനവുമായി ഇന്ത്യന്‍ താരം ഹര്‍ഷിത് റാണ. ഐപിഎല്ലില്‍ ബിസിസിഐയുടെ വിലക്കിനു കാരണമായ ഫ്‌ളയിങ് കിസ് സെലിബ്രേഷനാണ് ഹര്‍ഷിത് റാണ വീണ്ടും നടത്തിയത്. ഇന്ത്യ സി ടീം താരം ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയപ്പോഴാണ് ഹര്‍ഷിത് റാണയുടെ ഫ്‌ളയിങ് കിസ് ആഘോഷ പ്രകടനം. 
 
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടിയാണ് ഹര്‍ഷിത് റാണ കളിക്കുന്നത്. 19 പന്തില്‍ അഞ്ച് റണ്‍സെടുത്ത ഗെയ്ക്വാദിനെ സ്ലിപ്പില്‍ അതര്‍വ ടൈഡിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു ഹര്‍ഷിത് റാണ. വിക്കറ്റ് ലഭിച്ചതിനു പിന്നാലെ ഡ്രസിങ് റൂം ഭാഗത്തേക്ക് നോക്കി ഹര്‍ഷിത് റാണ ഫ്‌ളയിങ് കിസ് നല്‍കി. ഐപിഎല്ലില്‍ പുറത്താക്കിയ ബാറ്റര്‍ക്കു നേരെ ഫ്‌ളയിങ് കിസ് ആഹ്ലാദ പ്രകടനം നടത്തിയതിനാണ് റാണയ്ക്കു ബിസിസിഐയുടെ പിഴയും വിലക്കും ലഭിച്ചത്. അതുകൊണ്ടാകും ഇത്തവണ പുറത്താക്കിയ ബാറ്ററെ നോക്കാതെ ഡ്രസിങ് റൂമിലേക്ക് നോക്കി ആഹ്ലാദപ്രകടനം നടത്തിയതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ടുപിടിത്തം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

എൻജോയ് ചെയ്യു, വെനസ്വേലയ്ക്കെതിരായ യോഗ്യതാ മത്സരത്തിൽ മെസ്സി ഫസ്റ്റ് ഇലവനിൽ തന്നെ കാണും: ലയണൽ സ്കലോണി

Amit Mishra: അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ മാറ്റിനിർത്തുന്നത് ശരിയല്ല, സഞ്ജു പവർപ്ലേയിൽ ഒതുങ്ങുന്ന താരമല്ല: ഇർഫാൻ പത്താൻ

നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

ഏകദിനത്തിലെ നമ്പർ വൺ ഓൾറൗണ്ടർ, സ്വപ്നനേട്ടം സ്വന്തമാക്കി സിംബാബ്‌വെ താരം

അടുത്ത ലേഖനം
Show comments