Publish Date: Thu, 05 Sep 2024 (17:09 IST)
Updated Date: Thu, 05 Sep 2024 (17:04 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയാണ്. ഗുജറാത്തിലെ ജാമ്‌നഗര്‍ നോര്‍ത്ത് അസബ്ലി മണ്ഡലത്തെയാണ് റിവാബ ജഡേജ പ്രതിനിധീകരിക്കുന്നത്.
രവീന്ദ്ര ജഡേജ ബിജെപിയില്‍ അംഗമായ വിവരം റിവാബ ജഡേജയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. റിവാബ ജഡേജയുടെയും രവീന്ദ്ര ജഡേജയുടെയും ബിജെപി അംഗത്വ കാര്‍ഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. 2019ലാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. 2022ലാണ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചത്. അതേസമയം ഇന്ത്യയുടെ ഓള്‍റൗണ്ട് താരമായ രവീന്ദ്ര ജഡേജ ടി20 ലോകകപ്പിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലുമാണ് നിലവില്‍ താരം ഇന്ത്യയ്ക്കായി കളിക്കുന്നത്.
അഭിറാം മനോഹർ
Publish Date: Thu, 05 Sep 2024 (17:09 IST)
Updated Date: Thu, 05 Sep 2024 (17:04 IST)