ബുംറയ്ക്ക് വിശ്രമം? മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തി

രഞ്ജിയില്‍ അസമിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹര്‍ഷിത് റാണയാണ്

രേണുക വേണു
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (16:07 IST)
Harshit Rana

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തി. ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കുകയായിരുന്ന ഹര്‍ഷിത് റാണയോടു ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. നവംബര്‍ ഒന്ന് മുതല്‍ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. 
 
രഞ്ജിയില്‍ അസമിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹര്‍ഷിത് റാണയാണ്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റാണ് റാണ വീഴ്ത്തിയത്. രഞ്ജിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ഷിത് റാണയെ മൂന്നാം മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം. 
 
ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ റാണ ഉണ്ടായിരുന്നതാണ്. പിന്നീട് രഞ്ജി കളിക്കാന്‍ വേണ്ടി റിലീസ് ചെയ്യുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിക്കാനാണ് റാണയെ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും ഹര്‍ഷിത് റാണ ഇടം പിടിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments