ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് കോഹ്‌ലിയല്ല, അത് ധോണിയാണ്; തുറന്നടിച്ച് മുഖ്യ സെലക്ടര്‍ - താരം ഉടന്‍ വിരമിക്കില്ലെന്ന് സൂചന

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (18:26 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളിലൊന്നാണ് മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍. ടെസ്‌റ്റിന് പിന്നാലെ ഏകദിന ക്യാപ്‌റ്റന്‍ സ്ഥാനവും വിരാട് കോഹ്‌ലിക്ക് കൈമാറിയതിനു പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ രൂക്ഷമായത്. 2019 ലോകകപ്പിന് മുമ്പായി ധോണി കളി മതിയാക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

സമീപകാലത്തെ മികച്ച പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിച്ച ധോണി ലോകകപ്പിന് പിന്നാലെ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളി മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തു വന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം ധോണിയായിരിക്കുമെന്ന് വ്യക്തമാക്കിയ പ്രസാദ് വിരമിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ ചര്‍ച്ചയും മഹിയുമായി നടത്തിയിട്ടില്ലെന്നും പറഞ്ഞു. ലോകകപ്പ് അടുത്തിരിക്കെ  ഇങ്ങനെയുള്ള സംസാരങ്ങള്‍ താരങ്ങളുടെ ശ്രദ്ധ നശിപ്പിക്കും. അതിനാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിരമിക്കല്‍ പോലെയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തുന്നത് ശരിയല്ല. ഈ ലോകകപ്പില്‍ വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മ്മയോ അല്ല ഇന്ത്യയുടെ പ്രധാന ഘടകം. അത് ധോണിയാണെന്നും പ്രസാദ് തുറന്നടിച്ചു. ഇപ്പോള്‍ ലോകകപ്പെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എല്ലാവരുടേയും മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകകപ്പിന് ശേഷം ധോണി ടീമില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. പിന്‍‌ഗാമിയായ ഋഷഭ് പന്ത് കൂടുതല്‍ പരിചയസമ്പന്നന്‍ ആകുന്നതുവരെ ധോണി ടീമില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ പരിശീലകന്‍ രവിശാസ്‌ത്രിയും കോഹ്‌ലിയും സമാന അഭിപ്രായക്കാരാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments