Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ നേരിട്ടത് കത്തുവ പെൺകുട്ടി നേരിട്ട രീതിയിലുള്ള പീഡനം, ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നു ഷമിയുടെ പദ്ധതി; ഹസിന്‍

താന്‍ നേരിട്ടത് കത്തുവ പെൺകുട്ടി നേരിട്ട രീതിയിലുള്ള പീഡനം, ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നു ഷമിയുടെ പദ്ധതി; ഹസിന്‍

hasin jahan
കൊല്‍ക്കത്ത , വെള്ളി, 27 ഏപ്രില്‍ 2018 (18:17 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്.

ജമ്മു കശ്‌മീരിലെ കത്തുവയയിലെ എട്ടു വയസുകാരിക്ക് നേരിടേണ്ടിവന്ന സമാനമായ പീഡനമാണ് താനും നേരിട്ടത്. തന്നെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി കാട്ടിനുള്ളില്‍ ഉപേക്ഷിക്കാനായിരുന്നു ഷമിയുടെ പദ്ധതിയെന്നും ഹസിന്‍ വ്യക്തമാക്കി.

കത്തുവ പെൺകുട്ടിയുമായി തനിക്കുള്ള ഏക വ്യത്യാസം താന്‍ കൊല്ലപ്പെട്ടില്ല എന്നതാണ്. തന്നെ കാട്ടില്‍ കൊണ്ടുപോയി കൊല്ലാന്‍ പദ്ധതിയിട്ടത് ഷമിയും കുടുംബവുമായിരുന്നു. ഇവര്‍ക്കൊപ്പം ഷമിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും ഹസിന്‍ അരോപിച്ചു.

കത്തുവ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധപരിപാടിക്കിടെയാണ് ഹസിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്നവര്‍ ശിക്ഷിക്കപ്പെടണം. എന്റെ അനുഭവവുമായി ഏറെ സാമ്യമുള്ള സംഭവമാണിതെന്നും അവര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റില്‍ മാത്രമാകരുത് വിലക്ക്, ഒരു പാകിസ്ഥാനിയെ പോലും പാടാനോ അഭിനയിക്കാനോ സമ്മതിക്കരുത്: ഗംഭീര്‍