Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അഭിറാം മനോഹർ
തിങ്കള്‍, 16 ജൂണ്‍ 2025 (18:31 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെതിരെ വിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ പോയി കളിച്ചത് വഴി ന്യായീകരിക്കാനാവാത്ത തെറ്റാണ് ഹേസല്‍വുഡ് ചെയ്തതെന്ന് മിച്ചല്‍ ജോണ്‍സണ്‍ പറയുന്നു.
 
 ഐപിഎല്ലില്‍ 18 വര്‍ഷത്തിനിടെ ആദ്യമായി കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ കിരീടനേട്ടത്തില്‍ ഹേസല്‍വുഡിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഐപിഎല്ലില്‍ 22 വിക്കറ്റുകള്‍ നേടിയ താരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കം പല താരങ്ങളും തിരികെ ഐപിഎല്ലിലേക്ക് മടങ്ങിയെങ്കിലും ജോഷ് ഹേസല്‍വുഡ് ആര്‍സിബി നിരയില്‍ തിരിച്ചെത്തിയിരുന്നു. ഹേസല്‍വുഡിന്റെ പരിക്ക് എക്കാലത്തും ആശങ്കയായിരുന്നു. അങ്ങനെയിരിക്കെ ഐപിഎല്ലിന് താരം മുന്‍ഗണന നല്‍കിയത് ശരിയായില്ലെന്നാണ് ജോണ്‍സണ്‍ ഓസ്‌ട്രേലിയന്‍ മാധ്യമമായ ദ വെസ്റ്റ് ഓസ്‌ട്രേലിയനില്‍ എഴുതിയത്. അതേസമയം ടീമിലെ പ്രധാനപ്പെട്ട നാല് താരങ്ങളുടെ ക്രിക്കറ്റ് കരിയര്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്ന ആശങ്കയും ജോണ്‍സണ്‍ പങ്കുവെച്ചു. ഹേസല്‍വുഡ്, സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്,നാഥന്‍ ലൊയോണ്‍ എന്നിവരുടെ അവസാനത്തെ ആഷസ് പരമ്പരയാണോ വരാനിരിക്കുന്നത് എന്ന സംശയവും ജോണ്‍സണ്‍ പ്രകടിപ്പിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അസൂറിപടയെ കരകയറ്റിയെ പറ്റു, പരിശീലകസ്ഥാനമേറ്റെടുത്ത് ഗട്ടൂസോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

അടുത്ത ലേഖനം
Show comments