Webdunia - Bharat's app for daily news and videos

Install App

അസൂറിപടയെ കരകയറ്റിയെ പറ്റു, പരിശീലകസ്ഥാനമേറ്റെടുത്ത് ഗട്ടൂസോ

അഭിറാം മനോഹർ
തിങ്കള്‍, 16 ജൂണ്‍ 2025 (18:13 IST)
Gattuso
ഇറ്റാലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി മുന്‍ ഇറ്റാലിയന്‍ താരം ഗട്ടൂസോയെ നിയമിച്ചതായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. റോമില്‍ വെച്ച് ജൂണ്‍ 19 വ്യാഴാഴ്ച ഗട്ടൂസോയെ ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
 
ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രവീന ഗട്ടൂസോയെ ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ പ്രതീകം എന്നാണ് വിശേഷിപ്പിച്ചത്. അസൂറി ജേഴ്‌സി ഗട്ടൂസോയ്ക്ക് ശരീരത്തോട് ചേര്‍ന്ന രണ്ടാം ചര്‍മം പോലെയാണെന്നും ദേശീയ ടീമിന്റെ പുനര്‍നിര്‍മാണത്തില്‍ ഗട്ടൂസോയുടെ അനുഭവസമ്പത്തും പ്രതിബദ്ധതയും നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഇറ്റലിയുടെ 2006ലെ ലോകകപ്പ് കിരീടനേട്ടത്തില്‍ പങ്കാളിയായിട്ടുള്ള ഗട്ടൂസോ ഇറ്റാലിയന്‍ ദേശീയ ടീമിനായി 73 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എ സി മിലാന്‍, നാപ്പോളി,വലന്‍സിയ, മാഴ്‌സെ, ഹാജ്ഡുക് സ്പ്ലിറ്റ് തുടങ്ങിയ ക്ലബുകളുടെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.സെപ്റ്റംബറില്‍ എസ്‌തോണിയക്കെതിരെയാകും ഇറ്റാലിയന്‍ പരിശീലകനായുള്ള ഗട്ടൂസോയുടെ ആദ്യമത്സരം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments