ധോണി വിരമിച്ചേ മതിയാകൂ എന്നുള്ളവർക്ക് തിരിച്ചടി, തലയെന്നാൽ സുമ്മാവാ? - അതെന്താലും സംഭവം പൊളിച്ചു!

ഗോൾഡ ഡിസൂസ
ശനി, 16 നവം‌ബര്‍ 2019 (16:26 IST)
ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഹേന്ദ്ര സിംഗ് ധോണി. ഏറെ നാളായി കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ധോണി സ്വന്തം നാടായ റാഞ്ചിയില്‍ വീണ്ടും പരിശീലനമാരംഭിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ധോണിയുടെ പരിശീലന വീഡിയോ ആരാധകര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
 
ജൂലൈയില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധോണി അവസാനമായി നീലക്കുപ്പായം അണിഞ്ഞത്. ഇതിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരകളില്‍ നിന്നും അദ്ദേഹം സ്വയം വിട്ടുനിന്നിരുന്നു. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും ധോണി കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
 
റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ധോണിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമായിരുന്ന ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ധോണി വിരമിക്കണമെന്ന് വാശി പിടിക്കുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം. 
 
എല്ലാ ദിവസവും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ തിരിച്ച് വരവിനാണ്. അതേസമയം, ധോണിയുടെ വിരമിക്കലിനായിട്ടാണ് വിമർശകരും ഹേറ്റേഴ്സും കാത്തിരിക്കുന്നത്. എന്നാൽ, സെലക്ഷൻ കമ്മിറ്റിക്ക് ധോണിയെ തഴയാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്നതാണ് വസ്തുത. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇല്ലെന്ന് സൂചിപ്പിച്ചെങ്കിലും അതിനായുള്ള ഒരുക്കമാണോ ധോണിയെന്നാണ് ആരാധകർ ചോദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ആശയ്ക്ക് ആശിച്ച വില, സജനയെ നിലനിർത്തി മുംബൈ, മിന്നുമണിയും മിന്നി, താരലേലത്തിൽ മലയാളിതിളക്കം

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

അടുത്ത ലേഖനം
Show comments