Webdunia - Bharat's app for daily news and videos

Install App

നിലം തൊടും മുൻപേ എറിഞ്ഞുവീഴ്ത്തി,ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് വിജയം

അഭിറാം മനോഹർ
ശനി, 16 നവം‌ബര്‍ 2019 (16:16 IST)
ഇന്ത്യാ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിൻ എന്നിവർ ബൗളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ മായങ്ക് അഗർവാൾ, അജിങ്ക്യ രഹാനെ,രവീന്ദ്ര ജഡേജ എന്നിവർ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു.
 
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് വെറും 150 റൺസിന് അവസാനിച്ചിരുന്നു. ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമി 3 വിക്കറ്റുകൾ നേടിയപ്പോൾ  രവിചന്ദ്ര അശ്വിൻ,ഉമേഷ് യാദവ്,ഇഷാന്ത് ശർമ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.
 
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറി കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 493 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ  343 റൺസിന്റെ ലീഡ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കി. വിജയിക്കുക എന്നത് തീർത്തും അപ്രാപ്യമായ മത്സരത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കുവാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്.
 
എന്നാൽ മുഹമ്മ്അദ് ഷമി ഒരുഭാഗത്ത് പേസ് ആക്രമണം അഴിച്ചുവിട്ടപ്പോൾ മറുഭാഗത്ത് ബംഗ്ലാ ബാറ്റ്സ്മാന്മാരെ കറക്കി വീഴ്ത്തികൊണ്ട് അശ്വിൻ ഇന്ത്യൻ വിജയം എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 72 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ മുഷ്ഫിഖുർ റഹീം- ലിറ്റൺ ദാസ് എന്നിവർ ചേർന്നാണ് കരകയറ്റിയത്. ഏഴാമനായി ഇറങ്ങിയ മെഹദി ഹസനും ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. മുഷ്ഫിഖുർ റഹീം അർധസെഞ്ചുറിയോടെ 64 റൺസ് എടുത്തു പുറത്തായപ്പോൾ ലിറ്റൺ ദാസ്(35) മെഹദി ഹസൻ(38) റൺസെടുത്തു.
 
ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമി ബംഗ്ലാദേശ് ക്യാപ്റ്റൻ മൊമിനുൾ ഹഖിന്റെ ഉൾപ്പടെ നാല് പ്രധാന വിക്കറ്റുകൾ സ്വന്തമാക്കി.അശ്വിനാണ് മുഷ്ഫിഖുർ റഹീമിന്റെ നിർണായക വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിൽ അശ്വിൻ 3 വിക്കറ്റുകൾ എടുത്തു.
 
ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ (1-0)ന് മുൻപിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments