ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനത്തോടെ വെസ്റ്റിന്‍ഡീസിന് വിജയം നേടികൊടുത്തിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് നായകനായ ഷായ് ഹോപ്പ്. 325 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി 83 പന്തില്‍ പുറത്താകാതെ 109 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് വിജയം സ്വന്തമാക്കാന്‍ ടീമിനെ സഹായിച്ചത്.
ഏകദിന ഫോര്‍മാറ്റില്‍ നിലവിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ആളാണ് വിന്‍ഡീസ് നായകനായ ഷായ് ഹോപ്പ്. ഏകദിന കരിയറിലെ താരത്തിന്റെ പതിനാറാമത് സെഞ്ചുറിയായിരുന്നു ഇന്നലെ ഇംഗ്ലണ്ടിനെതിരെ പിറന്നത്. തന്റെ കരിയറില്‍ മാറ്റമുണ്ടാകാന്‍ കാരണം മുന്‍ ഇന്ത്യന്‍ നായകനായ മഹേന്ദ്രസിംഗ് ധോനി നല്‍കിയ ഉപദേശമാണെന്ന് മത്സരശേഷം ഷായ് ഹോപ്പ് വ്യക്തമാക്കി.
എം എസ് ധോനിയുമായി ഞാന്‍ കുറച്ച് നാള്‍ മുന്‍പ് സംസാരിച്ചിരുന്നു. നിങ്ങള്‍ വിചാരിക്കുന്നതിലും അധികം സമയം നിങ്ങള്‍ക്ക് ക്രീസില്‍ എപ്പോഴുമാണ്ടാകും എന്നതാണ് ധോനി എന്നോട് പറഞ്ഞത്. ആ ഉപദേശം കടന്നുപോയ വര്‍ഷങ്ങളിലെല്ലാം ഏകദിന കരിയറില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. വലിയ പ്രചോദനമാണ് ആ വാക്കുകള്‍ നല്‍കിയത്. ഷായ് ഹോപ്പ് പറഞ്ഞു.