Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെസ്റ്റ് ഇൻഡീസിന്റെ കൂറ്റൻ ജയം; തലവേദന ഇന്ത്യക്ക് !

സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ രണ്ട് പോയിന്റുമായി വെസ്റ്റ് ഇൻഡീസ് ഒന്നാമതാണ്

India vs South Africa, India vs South Africa Match Result, South Africa beat India
ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്വെയ്‌ക്കെതിരെ വെസ്റ്റ് ഇൻഡീസ് നേടിയ കൂറ്റൻ ജയം ഇന്ത്യക്കു തലവേദന. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു വലിയ മാർജിനിൽ തോറ്റതിനു പിന്നാലെയാണ് വെസ്റ്റ് ഇൻഡീസ് നെറ്റ് റൺറേറ്റ് വലിയ രീതിയിൽ ഉയർത്തികൊണ്ട് സിംബാബ്വെയ്‌ക്കെതിരെ ജയിച്ചത്. 
 
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ രണ്ട് പോയിന്റുമായി വെസ്റ്റ് ഇൻഡീസ് ഒന്നാമതാണ്. +5.350 ആണ് വെസ്റ്റ് ഇൻഡീസിന്റെ നെറ്റ് റൺറേറ്റ്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കു +3.800 നെറ്റ് റൺറേറ്റ് ഉണ്ട്. ഇന്ത്യയ്ക്കാകട്ടെ നെറ്റ് റൺറേറ്റ് നെഗറ്റീവ് 3.800 ആണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെസ്റ്റ് ഇൻഡീസ് ജയിച്ചാൽ ഗ്രൂപ്പ് ഒന്നിൽ നിന്ന് സൂപ്പർ എട്ടിലെത്താൻ അവർക്കു എളുപ്പമാണ്. സിംബാബ്വെയ്‌ക്കെതിരെ വലിയ മാർജിനിൽ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും കാര്യങ്ങൾ എളുപ്പമാകും. 
 
അതേസമയം ഇന്ത്യക്കു സെമിയിൽ എത്തണമെങ്കിൽ ആദ്യം വേണ്ടത് സൂപ്പർ എട്ടിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഉറപ്പായും ജയിക്കുകയാണ്. അപ്പോഴും നെറ്റ് റൺറേറ്റ് വലിയ വിഷയമാകും. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ മികച്ച നെറ്റ് റൺറേറ്റിൽ ജയിക്കുകയാണെങ്കിൽ ഇന്ത്യ സിംബാബ്വെയ്‌ക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും മികച്ച നെറ്റ് റൺറേറ്റിൽ തന്നെ ജയിക്കുക അത്യാവശ്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിച്ചിട്ടത് സിംബാബ്‌വയെ ആണെങ്കിലും വെൻ്റിലേറ്ററിലായത് ഇന്ത്യ, 2 കളി ജയിച്ചാൽ മാത്രം പോര, ദക്ഷിണാഫ്രിക്കയും ജയിക്കണം