Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് ഒരിക്കലും ഹെല്‍‌മറ്റ് ധരിച്ചില്ല ?; കോഹ്‌ലിയുടെ ചോദ്യത്തിന് ഞെട്ടിപ്പിക്കുന്ന മറുപടിയുമായി വിവിയന്‍ റിച്ചാര്‍ഡ്സ്

viv richards
ആന്‍റിഗ്വ , വെള്ളി, 23 ഓഗസ്റ്റ് 2019 (13:51 IST)
ക്രിക്കറ്റ് ലോകത്ത് എന്നും അത്ഭുതമാണ് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. ബാറ്റ്‌സ്‌മാന്മാര്‍ ഹെല്‍‌മറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്ത് പോലും തൊപ്പിവച്ച് ക്രീസിലെത്തി പേസര്‍മാരെ കടന്നാക്രമിച്ച ഏകതാരമാണ് അദ്ദേഹം.

തൊപ്പിവച്ച് ച്യൂയിംഗം ചവച്ച് ക്രീസിലെത്തുന്ന വിന്‍ഡീസ് താരം യുവതാരങ്ങളുടെ റോള്‍ മോഡല്‍ കൂടിയാണ്. 
ഡെന്നീസ് ലിലിയെ പോലുള്ള പേസര്‍മാരെ നേരിട്ട് നീണ്ട ഇന്നിംഗ്‌സ് കളിക്കാനുള്ള ചങ്കൂറ്റം റിച്ചാര്‍‌ഡില്‍ മാത്രമാണ് കാണാന്‍ സാധിച്ചിരുന്നത്.

ഹെല്‍‌മറ്റ് ഇല്ലാതെ എങ്ങനെയാണ് ഇത്രയും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ സാധിച്ചത് എന്ന  ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് റിച്ചാര്‍ഡ്സ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.

ബാറ്റ് ചെയ്യുമ്പോള്‍ തനിക്ക് ഹെല്‍‌മറ്റ് ഇണങ്ങില്ല, അതിനാലാണ് എല്ലാവരും ഹെല്‍‌മറ്റ് ധരിക്കാന്‍ തുടങ്ങിയിട്ടും ഞാന്‍ മാത്രം പഴയപോലെ തൊപ്പി ധരിച്ചതെന്നാണ് റിച്ചാര്‍ഡ്‌സ് പറഞ്ഞത്. ബൗണ്‍സറേറ്റ് പരുക്കേറ്റാലും പേടിയില്ലാതെ ബാറ്റിംഗ് തുടരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ആ ആത്മവിശ്വാസമാണ് ഹെല്‍‌മറ്റിനോട് നോ പറയാന്‍ പ്രേരിപ്പിച്ചതെന്നും വിന്‍ഡീസ് ഇതിഹാസം വ്യക്തമാക്കി.

ബൗളര്‍മാരെ കൂസലില്ലാതെ നേരിടാന്‍ തനിക്കുണ്ടായിരുന്ന അഭിനിവേശം കോഹ്‌ലിയിലും കാണാറുണ്ടെന്നും വിവ് റിച്ചാര്‍ഡ്‌സ് പറയുന്നു. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്‌മാന്‍ ആയ റിച്ചാര്‍ഡ്സ് 15,000ലധികം റൺസും 35 സെഞ്ചുറിയും നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെലക്ഷൻ വൻ ദുരന്തം, ഇതാണോ ടീം ഇന്ത്യ? - പൊട്ടിത്തെറിച്ച് ഗവാസ്കർ