Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ അവളുടെ ഉടമയല്ല, പങ്കാളിയാണ്'; ഭാര്യയുടെ ചിത്രത്തിനെതിരായ വിമര്‍ശനങ്ങളില്‍ ഇര്‍ഫാന്‍ പത്താന്‍

'ഞാന്‍ അവളുടെ ഉടമയല്ല, പങ്കാളിയാണ്'; ഭാര്യയുടെ ചിത്രത്തിനെതിരായ വിമര്‍ശനങ്ങളില്‍ ഇര്‍ഫാന്‍ പത്താന്‍
, ബുധന്‍, 26 മെയ് 2021 (10:02 IST)
മുഖം ബ്ലര്‍ ആക്കി ഭാര്യ സഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നതായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. കുടുംബ ചിത്രത്തിലാണ് സഫ തന്റെ മുഖം ബ്ലര്‍ ആക്കിയിരിക്കുന്നത്. ഇര്‍ഫാന്റെ മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് സഫയുടെ മുഖം ബ്ലര്‍ ആക്കിയിരിക്കുന്നത്. ഭാര്യയുടെ മുഖം പുറത്തുകാണിക്കാന്‍ ഇര്‍ഫാന്‍ പത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ബറോഡ ക്രിക്കറ്റര്‍ കൂടിയാണ് ഇര്‍ഫാന്‍. 

This picture is posted by my queen from my son’s account. We are getting lot of hate.Let me post this here as well.She blurred this pic by her choice. And Yes,I’m her mate not her master;). #herlifeherchoice pic.twitter.com/Xy6CB2kKWA
തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ രംഗത്തെത്തി. താന്‍ ഭാര്യയുടെ ഉടമയല്ലെന്നും പങ്കാളി മാത്രമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. വിവാദത്തിനു കാരണമായ കുടുംബചിത്രം ഇര്‍ഫാന്‍ വീണ്ടും ട്വീറ്റ് ചെയ്തു. മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഭാര്യ തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഇര്‍ഫാന്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തെറിയാൻ ഏറ്റവും പ്രയാസപ്പെട്ടത് ആ ബാറ്റ്സ്മാനെതിരെ: വെളിപ്പെടുത്തലുമായി വഹാബ് റിയാസ്