Webdunia - Bharat's app for daily news and videos

Install App

‘കൂട്ടിന് ധോണിയുള്ളിടത്തോളം കാലം ആരേയും ഭയക്കേണ്ടതില്ല’ - ഗുരുവിനെ വാനോളം പുകഴ്ത്തി കേദാർ ജാദവ്

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (09:07 IST)
മഹേന്ദ്രസിങ് ധോണിയിലുള്ള വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിച്ച് മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവ്. കൂട്ടിന് ധോണിയുള്ളപ്പോൾ മറ്റൊന്നിനേയും ഭയക്കേണ്ടതില്ലെന്നാണ് ജാദവ് പറയുന്നു. ധോണി പറയുന്ന കാര്യങ്ങൾ അതേപടി അനുസരിച്ചതിന്റെ ഫലമാണ് അദ്ദേഹത്തിനൊപ്പം നേടിയിട്ടുള്ള വിജയങ്ങളെന്നും ജാദവ് പറഞ്ഞു. ഹൈദരാബാദ് ഏകദിനത്തിൽ ഇന്ത്യ വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ജാദവിന്റെ വാക്കുകൾ. 
 
ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും, അപരാജിതമായ അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ധോണി–ജാദവ് സഖ്യം ഇന്ത്യയെ കരകയറ്റുകയായിരുന്നു.
 
‘ധോണി നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാറാണ് പതിവ്. അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ധോണിക്കൊപ്പം കളിക്കുകയെന്നതു തന്നെ വലിയ ബഹുമതിയായി കാണുന്നയാളാണ് ഞാൻ. ചെറിയ പ്രായത്തിൽ ധോണിയുടെയൊക്കെ കളി ടിവിയിൽ കണ്ടിരുന്നയാളാണ് ഞാൻ. ഇപ്പോഴിതാ അതേ ധോണിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഇതിലും വലിയ സ്വപ്നസാഫല്യമുണ്ടോ?’ – ജാദവ് ചോദിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

Coco Gauff:സെറീനാ വില്യംസിനൊരു പിൻഗാമി, ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് കൊകൊ ഗാഫ്, ഫൈനലിൽ വീഴ്ത്തിയത് ലോക ഒന്നാം നമ്പർ താരം ആര്യന സെബലേങ്കയെ

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

അടുത്ത ലേഖനം
Show comments