Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം സ്ഥാനത്തിനായുള്ള ജീവൻമരണ പോരാട്ടമായിരുന്നു; ഇത്തവണ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് ഞങ്ങൾ: ശ്രേയസ് അയ്യർ

രണ്ടാം സ്ഥാനത്തിനായുള്ള ജീവൻമരണ പോരാട്ടമായിരുന്നു; ഇത്തവണ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് ഞങ്ങൾ: ശ്രേയസ് അയ്യർ
, ചൊവ്വ, 3 നവം‌ബര്‍ 2020 (12:23 IST)
നിർണായക മത്സരത്തിൽ ആർസിബിയെ പരജയപ്പെടുത്തി പ്ലേയോഫിൽ രണ്ടാം സ്ഥാനക്കാരായി ഇടം നേടിയിരിയ്ക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. തുടർച്ചയയ നാല് പരാജയങ്ങൾ ശേഷമാണ് അറ് വിക്കറ്റിന് ഡൽഹിയുടെ ജയം. ഇപ്പോഴിതാ ടീമിന്റെ പ്രകടനത്തെ കുറിച്ചും, പ്ലേയോഫിൽ രണ്ടാം സ്ഥാനത്തെ കുറിച്ചും തുറന്നു സംസാരിയ്ക്കുകയാണ് നായകൻ ശ്രേയസ് അയ്യർ. ഇത്തവണത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഡൽഹി ക്യാപിറ്റൽസ് എന്ന് ശ്രേയസ് ആയ്യർ പറയുന്നു.     
 
'മികച്ച പ്രകടനമാണ് മത്സരത്തിൽ ടീം കാഴ്ചവച്ചത്. രണ്ടാം സ്ഥാനം ലഭിയ്ക്കാനുള്ള ജീവന്‍ മരണ പോരാട്ടമാണ് ഇതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ടീമിന്റെ പദ്ധതി ബൗളർമാർ മികച്ച രീതിയിൽ നടപ്പിലാക്കി. നോര്‍ക്കെ, റബാദ എന്നീ താരങ്ങൾ മനോഹരമായി പന്തെറിഞ്ഞു. ഇത്തവണത്തെ മികച്ച ടീമുകളിൽ ഒന്ന് ഞങ്ങളാണ് അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉറച്ചുനിന്ന് പദ്ധതികൾ നടപ്പിലാക്കിയാൽ മികച്ച ഫലം ലഭിയ്ക്കും'. ശ്രേയസ് അയ്യർ പറഞ്ഞു. 
 
ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ 152 റൺസീൽ ഒതുക്കാൻ ഡൽഹി ബോളർമാർക്കായി. 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം മറികടന്നു. രഹാനെയുടെയും ശിഖർ ധവാന്റെയും ബാറ്റിങ് പ്രകടനമാണ് ഡൽഹിക്ക് വിജയമൊരുക്കിയത്. സീസണിന്റെ തുടക്കത്തിൽ തുടർച്ചയായ വിജയം നേടിയതോടെ ഡൽഹി അനായാസം പ്ലേയോഫിൽ എത്തും എന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ നാലു മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയതോടെ ടീം സമ്മർദ്ദത്തിലായി. പിന്നാലെയാണ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി രണ്ടാംസ്ഥാനക്കാരായി പ്ലേയോഫ് പ്രവേശനം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോറ്റിട്ടും പ്ലേ ഓഫിൽ സ്ഥാനം നേടി ബാംഗ്ലൂർ, നാലാം സ്ഥാനക്കാർ ആരാണെന്ന് ഇന്നറിയാം