ഫാസ്റ്റ് ബൗളിന് മുന്നിൽ പരുങ്ങുന്നു, അയാൾ പണ്ടൊരു രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല: ചെന്നൈ താരത്തെ വിമർശിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (19:42 IST)
ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യമത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാമതെത്തിയെങ്കിലും ചെന്നൈ താരമായ സുരേഷ് റെയ്‌നയുടെ ബാറ്റിങ്ങിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ദക്ഷിണാഫിക്കൻ സ്റ്റാർ പേസറായ ഡെയ്‌ൽ സ്റ്റെയ്‌ൻ.
 
മത്സരത്തിൽ ആറ് പന്തിൽ നിന്നും നാല് റൺസാണ് റെയ്‌‌ന നേടിയത്. എന്നാൽ റെയ്‌ന  ആറു പന്തുകള്‍ നേരിടുന്നതു കണ്ടപ്പോള്‍ അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സ്കൂള്‍ കുട്ടികളെപോലെയാണ് റെയ്ന ബാറ്റ് ചെയ്തതെന്നും സ്റ്റെയ്‌ൻ പറയു‌ന്നു. ബോൾട്ട് മനോഹരമായാണ് പന്തെറിഞ്ഞത്. എന്നാൽ ബോൾട്ടിന്റെ കെണിയിൽ കൃത്യമായി ബാറ്റ് വെച്ച് റെയ്‌ന പുറത്തായി. ആ പന്തില്‍ അതിലപ്പുറം അയാള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ സമയം റെയ്നയൊരു സ്കൂള്‍ ക്രിക്കറ്ററെ ഓര്‍മിപ്പിച്ചുവെന്നും സ്റ്റെയ്ന്‍ പറഞ്ഞു.
 
പരിചയസമ്പന്നനായ ഒരു താരം കളിക്കുന്നത് പോലെയായിരുന്നില്ല റെയ്‌ന കളിച്ചത്. ആ പുറത്താകൽ കണ്ടപ്പോൾ  അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ആ പന്ത് സിക്സ് അടിക്കാമായിരുന്നു. ഞാനത് പറയാന്‍ പാടില്ല, എങ്കിലും അങ്ങനെയാണ് നമ്മള്‍ കാണാറുള്ളത്-സ്റ്റെയ്ന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments