Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 വർഷത്തോളമായി കേൾക്കുന്നു, വിമർശകരെ തള്ളി ശിഖർ ധവാൻ

10 വർഷത്തോളമായി കേൾക്കുന്നു, വിമർശകരെ തള്ളി ശിഖർ ധവാൻ
, വെള്ളി, 22 ജൂലൈ 2022 (15:24 IST)
റൺസ് ഉയർത്താൻ കഴിയാത്തതിൻ്റെ പേരിൽ തൻ്റെ നേർക്കുയരുന്ന വിമർശനങ്ങൾ തന്നെ തളർത്താറില്ലെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. വിമർശനങ്ങൾ തന്നെ ബാധിച്ചിരുന്നെങ്കിൽ ഇതുവരെ തനിക്കെത്തിചേരാൻ സാധിക്കുമായിരുന്നില്ലെന്നും ധവാൻ പറഞ്ഞു.
 
വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ധവാൻ്റെ പ്രതികരണം. രോഹിത് ശർമയ്ക്ക് വിശ്രമമനുവദിക്കുകയും കെ എൽ രാഹുൽ പരിക്കിൻ്റെ പിടിയിലാവുകയും ചെയ്തതോടെയാണ് ധവാൻ ഏകദിന ടീമിൻ്റെ നായകനായത്.
 
ഇവിടെ അസാധാരണമായൊന്നും എനിക്ക് തോന്നുന്നില്ല. 10 വർഷമായി ഞാൻ ഇത് കേൾക്കുന്നു. അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു ഞാൻ കളിച്ചുകൊണ്ടേയിരിക്കുന്നു. എന്നെ ഇതൊന്നും ബാധിക്കുന്നില്ല. അങ്ങനെ ബാധിച്ചിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. ബാറ്റിങ്ങിനെ ചൂണ്ടി തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടിയായി ധവാൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈജൂസ് ബിസിസിഐയ്ക്ക് കുടിശ്ശികയായി നൽകാനുള്ളത് 86.21 കോടി രൂപ