യുവതാരങ്ങള്‍ക്കായി നടത്തിയ ത്യാഗമായിരുന്നു അത്, എന്റെ അരങ്ങേറ്റ സമയം ഓര്‍ത്തുപോയി: രോഹിത് ശര്‍മ

Webdunia
വെള്ളി, 28 ജൂലൈ 2023 (14:43 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴാം സ്ഥാനത്ത് ബാറ്റിംഗില്‍ ഇറങ്ങിയതിന്റെ നൊസ്റ്റാള്‍ജിയ പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയ്ക്ക് വേണ്ടി ഏഴാം നമ്പര്‍ പൊസിഷനിലാണ് താന്‍ അരങ്ങേറ്റം കുറിച്ചതെന്ന് രോഹിത് പറയുന്നു. മത്സരശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ എന്തുകൊണ്ട് താഴേക്കിറങ്ങി എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
 
ഇന്ത്യന്‍ ടീമില്‍ കളിച്ചുതുടങ്ങിയ സമയത്ത് ഞാന്‍ ഏഴാമനായാണ് ബാറ്റിംഗിനിറങ്ങിയിരുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ ഏഴാം നമ്പര്‍ സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അക്കാലമാണ് എനിക്ക് ഓര്‍മ വന്നത്. ലോകകപ്പ് അടുത്തുനില്‍ക്കെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഞാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് വന്നത്. ചെറിയ സ്‌കോര്‍ മാത്രമെ പിന്തുടരേണ്ടതുണ്ടായിരുന്നുള്ളു. അതിനാല്‍ തന്നെ സ്‌കോര്‍ മറികടക്കാന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് വിചാരിച്ചു.രോഹിത് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള മുകേഷ് കുമാര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ വെയ്ക്കാനാകുന്ന താരമാണെന്നും രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

Shubman Gill: ഗിൽ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റ് കളിക്കുന്നത് സംശയം

World Test Championship Point Table: തോല്‍വിയില്‍ എട്ടിന്റെ പണി; പോയിന്റ് ടേബിളില്‍ ശ്രീലങ്കയേക്കാള്‍ താഴെ

'കയറി പോ'; ഇന്ത്യന്‍ താരത്തെ അപമാനിച്ച് പാക് ബൗളറുടെ ആഘോഷപ്രകടനം (വീഡിയോ)

Washington Sundar: 'വിഷമിക്കരുത്, പുതിയ ദൗത്യത്തില്‍ നീ നന്നായി പൊരുതി'; സുന്ദറിനെ ചേര്‍ത്തുപിടിച്ച് ആരാധകര്‍

അടുത്ത ലേഖനം
Show comments