Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിൽ വലിയ സംഭാവന നൽകാൻ ആഗ്രഹിച്ചിരുന്നു, മാൻ ഓഫ് ദ മാച്ച് നേട്ടം ജഡേജയിൽ നിന്നും മോഷ്ടിച്ചതിൽ മാപ്പ്: കോലി

ലോകകപ്പിൽ വലിയ സംഭാവന നൽകാൻ ആഗ്രഹിച്ചിരുന്നു, മാൻ ഓഫ് ദ മാച്ച് നേട്ടം ജഡേജയിൽ നിന്നും മോഷ്ടിച്ചതിൽ മാപ്പ്: കോലി
, വെള്ളി, 20 ഒക്‌ടോബര്‍ 2023 (08:38 IST)
ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ടീമിലെ സഹതാരം രവീന്ദ്ര ജഡേജയോട് മാപ്പ് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ജഡേജയ്ക്ക് ഉറപ്പായും ലഭിക്കുമായിരുന്ന മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സെഞ്ചുറി നേട്ടത്തോടെ താന്‍ തട്ടിയെടുത്തതിനെ പറ്റി സംസാരിക്കുകയായിരുന്നു കോലി.
 
മത്സരത്തില്‍ വലിയൊരു സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ലോകകപ്പില്‍ ഒരു അര്‍ധസെഞ്ചുറി നേടാന്‍ എനിക്കായിരുന്നു. ഇത്തവണ അത് സെഞ്ചുറിയാക്കിമാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. സ്വപ്നതുല്യമായ തുടക്കമാണ് എനിക്ക് ലഭിച്ചത്. അക്കാര്യം ഞാന്‍ ഗില്ലിനോട് പറയുകയും ചെയ്തു. പിച്ച് മികച്ചതായിരുന്നു. എന്റെ ഗെയിം കളിക്കാന്‍ എനിക്ക് സാധിച്ചു. കോലി പറഞ്ഞു.
 
ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയമായിരുന്നു ഇന്നലെ ബംഗ്ലാദേശിനെതിരെ സംഭവിച്ചത്. നേരത്തെ ഓസ്‌ട്രേലിയ, പാകിസ്ഥന്‍, അഫ്ഗാന്‍ ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഞായറാഴ്ച ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൈവത്തിലേക്കുള്ള ദൂരം കുറയുന്നു, കോലിയ്ക്ക് വേണ്ടത് ഒരു സെഞ്ചുറി മാത്രം