Webdunia - Bharat's app for daily news and videos

Install App

തെവാത്തിയയുടെ പ്രകടനം ആകെ ടെൻഷനിലാക്കി, തുറന്ന് സമ്മതിച്ച് വാർണർ

Webdunia
ബുധന്‍, 3 മെയ് 2023 (15:04 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് താരം രാഹുൽ തെവാത്തിയയുടെ പ്രകടനം തന്നെ ആകെ ടെൻഷനാക്കിയതായി തുറന്ന് സമ്മതിച്ച് ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണർ. മത്സരത്തിൽ അവസാന 12 പന്തിൽ 33 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. ആൻ്റിച്ച് നോർക്കിയ എറിഞ്ഞ ഓവറിലെ ആദ്യ 3 പന്തിൽ നിന്നും 3 റൺസ് മാത്രമാണ് ഗുജറാത്ത് നേടിയത്. എന്നാൽ പിന്നീട് വന്ന 3 പന്തുകളും താരം സിക്സ് പറത്തി.
 
ഇതോടെ അവസാന ഓവറിൽ 12 റൺസ് മാത്രം നേടിയാൽ ഗുജറാത്ത് വിജയിക്കും എന്ന നിലയിലായി. എന്നാൽ ഇഷാന്ത് ശർമ എറിഞ്ഞ അവസാന ഓവറിൽ താരം 6 റൺസ് മാത്രം വിട്ടുനൽകി ഡൽഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. തെവാത്തിയ സിക്സുകൾ പറത്തുമ്പോൾ താൻ ടെൻഷനിലായിരുന്നുവെന്നാണ് വാർണർ പറഞ്ഞത്. നോർക്കിയ വളരെ സ്ഥിരതയോടെ പന്തെറിയുന്ന മികച്ച ഡെത്ത് ബൗളറാണ്. എന്നാൽ ഇന്നലെ അദ്ദേഹം റൺസ് വഴങ്ങിയപ്പോൾ ഞാൻ ടെൻഷനിലായി. എന്നാൽ ഇഷാന്ത് ശർമയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടായത് തങ്ങൾക്ക് ഗുണം ചെയ്തു. മത്സരശേഷം വാർണർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ട്രോഫി ടീം: ബാക്കപ്പ് കീപ്പറായി സഞ്ജു, റിഷഭ് പന്തിന് ഇടമുണ്ടാകില്ലെന്ന് മഞ്ജരേക്കർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിനെ സ്വന്തമാക്കാനൊരുങ്ങി ഇലോൺ മസ്ക്, മുടക്കേണ്ടത് 44,645 കോടി

ഒന്നെങ്കിൽ അവനൊരു സൂപ്പർ താരമാകും, അല്ലെങ്കിൽ 10 ടെസ്റ്റ് തികച്ച് കളിക്കുമെന്ന് തോന്നുന്നില്ല, സാം കോൺസ്റ്റസിനെ പറ്റി മുൻ ഓസീസ്

ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: മാർട്ടിൻ ഗുപ്റ്റിൽ

എന്തായാലും ഫൈനലിലെത്തി, കമ്മിൻസിന് വിശ്രമം ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസീസ് ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും

അടുത്ത ലേഖനം
Show comments