Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവനൊരു ഓസ്ട്രേലിയക്കാരനായിരുന്നുവെന്ന് ആഗ്രഹിച്ചിട്ടുണ്ട്, ഇന്ത്യൻ താരത്തെ പറ്റി ഓസീസ് നായകൻ

Rishab pant

അഭിറാം മനോഹർ

, വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (16:46 IST)
ഏറെക്കാലമായി ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും ഇന്ത്യയുടെ പ്രധാന എതിരാളിയാണ് ഓസ്‌ട്രേലിയ. വരുന്ന നവംബറില്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നടക്കാനിരിക്കുന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. കളിക്കളത്തില്‍ ശത്രുക്കളാണെങ്കിലും ഇരു ടീമിലെയും താരങ്ങള്‍ക്കിടയില്‍ വലിയ സൗഹൃദം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ താരം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ചിരുന്നുവെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസിന്റെ ടി20 നായകനായ മിച്ചല്‍ മാര്‍ഷ്.
 
 ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് താരമായ റിഷഭ് പന്തിനെയാണ് മിച്ചല്‍ മാര്‍ഷ് പരാമര്‍ശിച്ചത്. കാര്യങ്ങളെ പോസിറ്റീവായി കാണുന്ന കളിക്കാരനാണ് റിഷഭ് പന്തെന്നും എപ്പോഴും വിജയിക്കാന്‍ ആഗ്രഹിക്കുന്ന പന്തിനെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും ചിരിക്കുന്ന മുഖത്തോടെ മാത്രമെ കണ്ടിട്ടുള്ളുവെന്നും അത്തരത്തിലുള്ള കളിക്കാരനെ തകര്‍ക്കാന്‍ പ്രയാസമാണെന്നും മാര്‍ഷ് പറയുന്നു. പന്ത് ഓസ്‌ട്രേലിയക്കാരനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ മാര്‍ഷ് പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Star Sports India (@starsportsindia)

അതേ സമയം ഓസ്‌ട്രേലിയന്‍ രീതികളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരമാണ് റിഷഭ് പന്തെന്ന് മറ്റൊരു ഓസീസ് താരമായ ഓപ്പണര്‍ ട്രാവിസ് ഹെഡ് പറയുന്നു. ആക്രമണോത്സുകമായ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന കളിക്കാരനാണ് പന്തെന്നും ഹെഡ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്രതീക്ഷിതം!, ടി20 ക്രിക്കറ്റിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് സൂപ്പർ താരം