ധോണിയെക്കുറിച്ച് ഡിവില്ലിയേഴ്‌സ് പറഞ്ഞത് ‘മാരകമായോ’ ?; ചുട്ട മറുപടിയെന്ന് വിലയിരുത്തല്‍
ധോണിയെക്കുറിച്ച് ഡിവില്ലിയേഴ്‌സ് പറഞ്ഞത് ‘മാരകമായോ’ ?; ചുട്ട മറുപടിയെന്ന് വിലയിരുത്തല്‍
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമര്‍ശനം ശക്തമായിരിക്കെ പിന്തുണയുമായി ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരം മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് രംഗത്ത്.
ധോണി ഹേറ്റേഴ്‌സിനുള്ള ചുട്ട മറുപടി കൂടിയായിട്ടാണ് എ ബി രംഗത്തുവന്നത്. 80 വയസ് കഴിഞ്ഞാലും തന്റെ ടീമിലേക്ക് ധോണിയെ തിരഞ്ഞെടുക്കുമെന്ന കിടിലന്‍ മറുപടിയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം നല്‍കിയത്.
ഓരോ ദിവസവും തന്റെ ടീമില്‍ ധോണിയെ കളിപ്പിക്കുമെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
ധോണി വിരമിക്കണമെന്ന് വാദിക്കുന്നവര്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളിലേക്ക് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കുമെന്നും എബി പറഞ്ഞു.
അടുത്ത വര്‍ഷം ലോകകപ്പ് നടക്കാനിരിക്കെ ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമാണ്. മോശം ഫോമും റണ്‍സ് കണ്ടെത്തുന്നതിലെ പിഴവുകളുമാണ് അദ്ദേഹത്തിനു തിരിച്ചടിയാകുന്നത്. അതേസമയം, ധോണി ലോകകപ്പ് കളിക്കുമെന്ന സൂചന ചീഫ് സെലക്‍ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കി.