Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ത് ലോകകപ്പ് കളിക്കുമോ ?; ധോണിയുടെ കാര്യത്തില്‍ വ്യക്തത വരുത്തി ഗാംഗുലി രംഗത്ത്

പന്ത് ലോകകപ്പ് കളിക്കുമോ ?; ധോണിയുടെ കാര്യത്തില്‍ വ്യക്തത വരുത്തി ഗാംഗുലി രംഗത്ത്

പന്ത് ലോകകപ്പ് കളിക്കുമോ ?; ധോണിയുടെ കാര്യത്തില്‍ വ്യക്തത വരുത്തി ഗാംഗുലി രംഗത്ത്
ഗുവാഹത്തി , തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (13:49 IST)
അടുത്ത ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കുമെന്ന കാര്യത്തില്‍ സൂചന നല്‍കി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും രംഗത്ത്.

ലോകകപ്പില്‍ ധോണി തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ഇഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിയും. എന്നാല്‍ വെസ്‌റ്റ് ഇന്‍ഡീസുമായുള്ള ഈ ഏകദിന പരമ്പര മഹിക്ക് നിര്‍ണായകമാണെന്നും ദാദ വ്യക്തമാക്കി.

ലഭിക്കുന്ന അവസരങ്ങള്‍ മികച്ചതാക്കി മാറ്റുക എന്നത് പ്രധാനമാണ്. യുവതാരം റിഷഭ് പന്തിനെ വിന്‍‌ഡീസിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണ്. അതു പോലെ തന്നെയാണ് ധോനിയുടെയും കാര്യമെന്നും ഗാംഗുലി പറഞ്ഞു.

ലോകകപ്പില്‍ ഏത് തരത്തിലുള്ള ടീം കോംബിനേഷനാണ് ഇന്ത്യ പരിഗണിക്കുന്നത് എന്ന് എനിക്കറിയില്ല. എന്നാല്‍ ലോകകപ്പില്‍ ധോണി തിളങ്ങുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ മൊത്തത്തിലുള്ള പ്രകടനത്തില്‍ ഞാന്‍ സന്തുഷ്‌ടനാണ്. അതുപോലെ തന്നെയാണ് മറ്റു കളിക്കാരും അവസരങ്ങള്‍ മുതലെടുത്ത് കളിക്കണം. റണ്‍സ് സ്‌കോര്‍ ചെയ്യുക വളരെ പ്രധാനമായ കാര്യമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

2019 ലോകകപ്പില്‍ ധോണി തന്നെയാകും ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി ?; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ചിത്രങ്ങള്‍ പുറത്ത് - വിവാദം പുകയുന്നു!