ധോനി ഐപിഎൽ കിരീടം ഉയർത്തിയതിൽ സന്തോഷം, പക്ഷേ ഒരു ദുഖം മാത്രം ബാക്കി: യൂസ്‌വേന്ദ്ര ചാഹൽ

Webdunia
ഞായര്‍, 4 ജൂണ്‍ 2023 (15:22 IST)
ഐപിഎല്‍ പതിനാറാം കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് താരമായ യൂസ്വേന്ദ്ര ചാഹല്‍. ധോനി കിരീടം ഉയര്‍ത്തിയത് വൈകാരികമായ നിമിഷമായിരുന്നുവെന്നും താന്‍ മാത്രമല്ല, രാജ്യമാകെ ആ കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അങ്ങനെയൊന്ന് സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും ചാഹല്‍ പരഞ്ഞു. അതേസമയം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന നേട്ടം സ്വന്തമാക്കാനായും ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതില്‍ നിരാശയുണ്ടെന്നും ചാഹല്‍ വ്യക്തമാക്കി.
 
വ്യക്തിപരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോഴും ടീമിന് പ്രയോജനം ലഭിക്കാത്തത് സങ്കടമുണ്ടാക്കി. അത് ക്രിക്കറ്റിന്റെ ഭാഗമാണെന്ന് അറിയാം. 2022 സീസണില്‍ രാജസ്ഥാന്‍ ഫൈനലിലെത്തിയിരുന്നു. ഇക്കുറി പ്ലേ ഓഫ് യോഗ്യത പോലും നേടാനായില്ല.മികച്ച ടീമാണ് രാജസ്ഥാന്റേത്. ഈ സീസണിലെ പിഴവുകള്‍ പരിഹരിച്ച് ടീം തിരിച്ചുവരും. സീസണ്‍ മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും രണ്ടാം ഘട്ടത്തില്‍ മോശമായി. അതിനെ ന്യായീകരിക്കുന്നില്ല. നന്നായി കളിക്കാത്തത് കൊണ്ടാണ് തോല്‍വികളുണ്ടായത്. ചാഹല്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ ഗിത്താർ വായിക്കുമെങ്കിൽ ഞാൻ പാടും, സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിനെതിരെ റിസ്കെടുത്തില്ല, ഓസ്ട്രേലിയക്കെതിരെ പ്ലാൻ മാറ്റി, 50 ഓവറിന് മുൻപെ ഫിനിഷ് ചെയ്യാനാണ് ശ്രമിച്ചത്: ഹർമൻപ്രീത് കൗർ

Suryakumar Yadav: ക്യാപ്റ്റനായതുകൊണ്ട് ടീമില്‍ തുടരുന്നു; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാര്‍

India vs Australia, 2nd T20I: വിറയ്ക്കാതെ അഭിഷേക്, ചെറുത്തുനില്‍പ്പുമായി ഹര്‍ഷിത്; രണ്ടാം ടി20യില്‍ ഓസീസിനു 126 റണ്‍സ് വിജയലക്ഷ്യം

Sanju Samson: ക്യാപ്റ്റനെ രക്ഷിക്കാന്‍ സഞ്ജുവിനെ ബലിയാടാക്കി; വിമര്‍ശിച്ച് ആരാധകര്‍

അടുത്ത ലേഖനം
Show comments