ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരനായത് ഏറെ വൈകാരികമായ അനുഭവമാണെന്ന് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. ടീമില്‍ നിന്നും പുറത്തായപ്പോള്‍ കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ടീമില്‍ തിരിച്ചെത്താന്‍ വലിയ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നെന്നും രഹാനെ പറയുന്നു.
18,19 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇത് വളരെ പ്രത്യേകതകളുള്ള മടങ്ങിവരവാണ്. എനിക്ക് നിലവിലെ ബാറ്റിംഗ് ഫോം നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ ക്രിക്കറ്റ് ഫോര്‍മാറ്റിനെ ആലോചിച്ച് സമയം കളയുന്നില്ല. കാര്യങ്ങളെ ലളിതമായി കണ്ട് മികവ് കാണിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. ടീമില്‍ നിന്നും പുറത്തായപ്പോള്‍ വലിയ പിന്തുണയാണ് എനിക്ക് കുടുംബത്തില്‍ നിന്നും ലഭിച്ചത്. ഇന്ത്യയ്ക്കായി തുടര്‍ന്നും കളിക്കണം എന്നാണ് കുടുംബം പറഞ്ഞത്. ഫിറ്റ്‌നസില്‍ ഞാന്‍ വളരെയധികം അദ്ധ്വാനിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തി മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. കഴിഞ്ഞ 2 വര്‍ഷം അത്ര വലിയ പിന്തുണയാണ് കുടുംബത്തില്‍ നിന്നും ലഭിച്ചത്. തെറ്റുകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും ഏറെ പഠിക്കാനായെന്നും രഹാനെ കൂട്ടിചേര്‍ത്തു.