Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് സംഭവിച്ച അപകടത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്: റിഷഭ് പന്ത്

എനിക്ക് സംഭവിച്ച അപകടത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്: റിഷഭ് പന്ത്
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (14:30 IST)
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് സംഭവിച്ച കാര്‍ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യന്‍ താരമായ റിഷഭ് പന്ത് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്‌നെസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്ന താരം വരാനിരിക്കുന്ന ഐപിഎല്ലോടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ തനിക്ക് സംഭവിച്ച അപകടത്തെ പറ്റിയും ക്രിക്കറ്റിലേയ്ക്കുള്ള മടങ്ങിവരവിനെ പറ്റിയും തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.
 
തനിക്ക് സംഭവിച്ച അപകടത്തെ നോക്കുമ്പോള്‍ ജീവനോടെ ഇരിക്കുന്നത് തന്നെ ഭാഗ്യമാണെന്ന് പന്ത് പറയുന്നു. ആദ്യഘട്ടത്തില്‍ ശരീരത്തിലെ വേദനയെ മറികടക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. ആളുകളെ കാണുവാനുള്ള ആത്മവിശ്വാസം നഷ്ടമായിരുന്നു. എന്നാല്‍ എനിക്ക് പ്രചോദനം നല്‍കുന്ന എന്തെങ്കിലും ചെയ്യണമെന്ന ബോധ്യമുണ്ടായിരുന്നു. ആരാധകര്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കിയത് ഈ ഇടവേളയിലാണ്. ആരാധകരുടെ പിന്തുണ മടങ്ങിവരവിനെ തുണചെന്നും ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തികൊണ്ടിരിക്കുകയണെന്നും നിലവില്‍ താന്‍ 100 ശതമാനം ഫിറ്റെന്ന അവസ്ഥയില്‍ എത്തിയിട്ടില്ലെന്നും പന്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിവുള്ളവരെ നോക്കി പണം ഇറക്കാന്‍ നന്നായി അറിയാം; 'പൊടി മല്ലിംഗ' മുംബൈയുടെ തുറുപ്പുച്ചീട്ട് ആകുമോ?