നിന്നെ റെഡിയാക്കുന്നത് ഐപിഎൽ കളിക്കാനല്ല, ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിക്കാനാണ്, ആത്മവിശ്വാസം തന്നത് യുവരാജെന്ന് അഭിഷേക് ശർമ

അഭിറാം മനോഹർ
വെള്ളി, 3 ഒക്‌ടോബര്‍ 2025 (18:24 IST)
ഇക്കഴിഞ്ഞ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ ഓപ്പണിംഗ് താരമായ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. 200 സ്‌ട്രൈക്ക്‌റേറ്റില്‍ മൂന്നൂറിലധികം റണ്‍സ് സ്വന്തമാക്കിയ അഭിഷേക് തന്നെയായിരുന്നു ടൂര്‍ണമെന്റിലെ താരമായി മാറിയത്. ഇപ്പോഴിതാ തന്റെ ബാറ്റിങ്ങ് മെച്ചപ്പെടുത്തിയതില്‍ മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിങ്ങിന്റെ സ്വാധീനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
ഈ നേട്ടങ്ങള്‍ സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഞങ്ങള്‍ക്ക് യുവരാജ് സിങ്ങിന്റെ ക്യാമ്പുണ്ടായിരുന്നു. ഞാന്‍, ശുഭ്മാന്‍, പ്രഭ് സിമ്രാന്‍, അന്മോള്‍ പ്രീത് എന്നിങ്ങനെ കുറച്ചുപേരുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് കരിയറില്‍ അല്പം സ്ട്രഗിള്‍ ചെയ്യുന്ന സമയമാണ്. ഐപിഎല്‍ സ്ഥിരമായി പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. ശുഭ്മാന്‍ അപ്പോഴെ ഇന്ത്യന്‍ താരമാണ്. ഞാന്‍ പിന്നിലാണ് എന്ന തോന്നലുണ്ടായിരുന്നു. എന്റെ വയസിലുള്ളവര്‍ എന്നെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.
 
ഒരിക്കല്‍ ലഞ്ച് കഴിക്കുന്നതിനിടെ യുവി പാജി പറഞ്ഞു. നിന്നെ സ്റ്റേറ്റ് കളിക്കാനോ ഐപിഎല്‍ കളിക്കാനോ അല്ല ഞാന്‍ റെഡിയാക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ നിനക്കാവണം. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും. ആ ഒരൊറ്റ സംഭാഷണമാണ് എന്റെ ലക്ഷ്യം തിരിച്ചറിയാന്‍ സഹായിച്ചത്. യുവി പാജി എന്റെ ഓരോ മത്സരം കണ്ട് അതിന്റെ നോട്ടുകള്‍ ഉണ്ടാക്കുമായിരുന്നു. എന്റെ പവര്‍ ഹിറ്റിംഗും ടെക്‌നിക്കും മെച്ചപ്പെടുത്താന്‍ അതുകൊണ്ട് സാധിച്ചിട്ടുണ്ട്. ദിവസവും 5 മണിക്കൂര്‍ നേരം കഠിനമായി പ്രാക്ടീസ് ചെയ്യുമായിരുന്നു. അഭിഷേക് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments