Webdunia - Bharat's app for daily news and videos

Install App

ഡിവില്ലിയേഴ്‌സ് ചതിച്ചാശാനെ ... ടീം വീണതിന് പിന്നാലെ കോഹ്‌ലിയും വീണു

ഡിവില്ലിയേഴ്‌സ് ചതിച്ചാശാനെ ... ടീം വീണതിന് പിന്നാലെ കോഹ്‌ലിയും വീണു

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (17:05 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ഒന്നാം സമ്മാനം നഷ്‌ടമായി.

ഡിവില്ലിയേഴ്സ് 879 റേറ്റിംഗ് പോയിന്റുമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ 877 റേറ്റിംഗ് പോയിന്റുള്ള കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ മൂന്നാമതും പാകിസ്ഥാന്‍ ബാറ്റ്‌സ്‌മാന്‍  ബാബര്‍ അസം നാലാമതുമാണ്.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പന്ത്രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക് വീണു. ബോളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറിനെ പിന്തള്ളി പാക് ബോളര്‍ ഹസന്‍ അലി ഒന്നാം സ്ഥാനം സ്വന്തമാക്കി. താഹിര്‍ രണ്ടാമതുണ്ട്.

ഇന്ത്യന്‍ ടീമിനെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിംഗില്‍ ഒന്നാമത് എത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഡിവില്ലിയേഴ്‌സ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ജയിച്ചതോടെയാണ്  ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ഒന്നാം സ്ഥാനത്തു നിന്നും വീണെങ്കിലും വിരാട് കോഹ്‌ലിക്കും സംഘത്തിനും ഒന്നാമനാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതേ അവസ്ഥ തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കുള്ളത്.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാല്‍ ഇന്ത്യ ഒന്നാമത് എത്തും. എന്നാല്‍, ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്ക ജയിച്ചാല്‍, അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തുടരാനാകും. ഇന്ത്യയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ന്യൂസിലാന്‍ഡിന് മൂന്നാം സ്ഥാനത്ത് എത്താനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments