Webdunia - Bharat's app for daily news and videos

Install App

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ത്രസിപ്പിക്കുന്ന ജയത്തോടെ എച്ച്‌ എസ് പ്രണോയ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: അട്ടിമറി വിജയവുമായ് പ്രണോയ്; ശ്രീകാന്തും സൈനയും ക്വാര്‍ട്ടറില്‍

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (11:24 IST)
ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ തകര്‍പ്പന്‍ വിജയത്തോടെ മലയാളി താരം എച്ച്‌ എസ് പ്രണോയ്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലീ ചോങ് വെയെ അട്ടിമറിച്ചാണ് പ്രണോയ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 21-17, 11-21, 21-19. 
 
നാല് മാസം മുമ്പ് ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും പ്രണോയ്, ലീ ചോങ് വെയെ വീഴ്ത്തിയിരുന്നു. 2005ലും 2012ലും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കിരീടം നേടിയ താരമാണ് ലീ ചോങ് വെയ്. അതേസമയം, വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 
 
തായ്ലന്‍ഡിന്റെ നിച്ചവോണ്‍ ജിന്‍ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ള്‍ക്ക് തോല്‍പിച്ചാണ് സൈനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 22-20, 21-13. ലോക എട്ടാം നമ്പറായ കിഡംബി ശ്രീകാന്ത് ദക്ഷിണ കൊറിയയുടെ യോണ്‍ ഹ്യോക്ക് ജിന്നിനെ തോല്‍പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 21-13, 8-21, 21-18
 
ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയെയാണ് പ്രണോയ് നേരിടുക എതിരാളി. ശ്രീകാന്ത് രണ്ടാം സീഡും ആതിഥേയ താരവുമായ വിക്ടര്‍ അസെല്‍സനെയും നേരിടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: സഞ്ജുവിന്റെ ലക്ഷ്യം മുംബൈ ഇന്ത്യന്‍സ്? വന്‍ ട്വിസ്റ്റിനു സാധ്യത

Lionel Messi: 'ദി ലാസ്റ്റ് ഡാന്‍സ്' കരഞ്ഞ് മെസി (വീഡിയോ)

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍

Sanju Samson: എന്ത് ചെയ്താലും റിലീസ് ചെയ്തെ പറ്റു,നിലപാടിൽ ഉറച്ച് സഞ്ജു

കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ

അടുത്ത ലേഖനം
Show comments