Webdunia - Bharat's app for daily news and videos

Install App

കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ തിരിച്ചെത്തുമോ? ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള അവസാന തീയ്യതിയായി

Webdunia
തിങ്കള്‍, 26 ജൂണ്‍ 2023 (14:20 IST)
ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 29 ആയിരിക്കുമെന്ന് ഐസിസി. കൃത്യം 2 മാസത്തെ സമയമാണ് ഇതൊടെ ലോകകപ്പ് സ്‌ക്വാഡ് തെരെഞ്ഞെടുക്കാന്‍ ടീമുകള്‍ക്ക് മുന്നിലുള്ളത്. റിഷഭ് പന്ത്,ജസ്പ്രീത് ബുമ്ര,കെ എല്‍ രാഹുല്‍ ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ ഐസിസിയുടെ ഈ തീരുമാനം ഏറ്റവും അധികം ബാധിക്കുക ഇന്ത്യയെയാകും.
 
ഓഗസ്റ്റ് അവസാനവാരം തുടങ്ങുന്ന ഏഷ്യാകപ്പില്‍ ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ പരിക്ക് പൂര്‍ണ്ണമായും മാറാത്ത ശ്രേയസിന് ലോകകപ്പ് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഏറെ കാലമായി ടീമില്‍ നിന്നും പുറത്തുനില്‍ക്കുന്ന ജസ്പ്രീത് ബുമ്ര അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയേക്കും. റിഷഭ് പന്തും ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ല.
 
നാളെയാണ് ഏകദിന ലോകകപ്പിന്റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ നല്‍കിയ കരട് പ്രകാരം ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് തുടങ്ങുക. നവംബര്‍ 19നായിരിക്കും ലോകകപ്പ് ഫൈനല്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഓപ്പണിംഗിൽ തന്നെ, അഭിഷേകിനൊപ്പം വെടിക്കെട്ടിന് തീ കൊളുത്തും, ഇന്ത്യയുടെ സാധ്യതാ ടീം

നിയമമൊക്കെ തിരുത്തിയത് ധോനിയ്ക്ക് വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്: ഞെട്ടിച്ച് കെയ്ഫിന്റെ പ്രതികരണം .

Royal Challengers Bengaluru: ഡു പ്ലെസിസും മാക്‌സ്വെല്ലും ഇല്ല; കോലിയേയും വില്‍ ജാക്‌സിനേയും ആര്‍സിബി നിലനിര്‍ത്തും

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

അടുത്ത ലേഖനം
Show comments