പാകിസ്ഥാന്‍ ‘കടക്കാന്‍’ കോഹ്‌ലിക്കാകുമോ ?; റാങ്കിംഗില്‍ ഇന്ത്യ കുതിക്കുന്നു - തിരിച്ചടിയില്‍ തളര്‍ന്ന് ഓസീസ്
പാകിസ്ഥാന്‍ ‘കടക്കാന്‍’ കോഹ്‌ലിക്കാകുമോ ?; റാങ്കിംഗില്‍ ഇന്ത്യ കുതിക്കുന്നു - തിരിച്ചടിയില്‍ തളര്‍ന്ന് ഓസീസ്
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര വിജയത്തോടെ ഐസിസി റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടം. മൂന്നാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലിയും സംഘവും പുതിയ പട്ടികയില്‍ രണ്ടാമതെത്തി.
ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനു തൊട്ടു പിന്നിലാണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് റാങ്കിംഗിൽ യഥക്രമം 4 മുതൽ 7 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് കോഹ്‌ലിയും സംഘവും സ്വന്തമാക്കിയതോടെയാണ് റാങ്കിംഗില്‍ ഇന്ത്യക്ക് കുതിച്ചു ചാട്ടമുണ്ടായത്.