ടി20 റാങ്കിംഗിൽ സൂര്യയെ കടത്തിവെട്ടി തിലക് വർമ, ടോപ് ടെന്നിലെത്താൻ സഞ്ജു ഇനിയും കാത്തിരിക്കണം

അഭിറാം മനോഹർ
ബുധന്‍, 20 നവം‌ബര്‍ 2024 (15:42 IST)
ഐസിസി പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ തിലക് വര്‍മ. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ തിലക് വര്‍മ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തിലകിന്റെ നേട്ടം. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവരാണ് ലിസ്റ്റിലെ ആദ്യ 2 സ്ഥാനങ്ങളിലുള്ളത്.
 
 ഇതാദ്യമായാണ് തിലക് വര്‍മ ടി20 റാങ്കിംഗില്‍ ആദ്യ പത്തിലെത്തുന്നത്. ഈ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തിലക് തുടര്‍ച്ചയായ 2 സെഞ്ചുറികളടക്കം നാല് മത്സരങ്ങളില്‍ നിന്നും 280 റണ്‍സാണ് അടിച്ചുകൂട്ടിയത്. പരമ്പരയില്‍ 2 സെഞ്ചുറികള്‍ സ്വന്തമാക്കിയെങ്കിലും അത്രയും തവണ പൂജ്യത്തിന് പുറത്തായതാണ് സഞ്ജു സാംസണിന് തിരിച്ചടിയായത്. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു റാങ്കിംഗില്‍ 22മത് സ്ഥാനത്താണ്. അവസാന അഞ്ച് ടി20 മത്സരങ്ങളില്‍ നിന്നും 3 സെഞ്ചുറികളാണ് സഞ്ജു നേടിയത്.
 
 ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാള്‍ ലിസ്റ്റില്‍ എട്ടാം സ്ഥാനത്തും ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ് പതിനഞ്ചാം സ്ഥാനത്തുമാണ്. ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ രവി ബിഷ്‌ണോയ് എട്ടാം സ്ഥാനത്തും അര്‍ഷദീപ് സിംഗ് ഒന്‍പതാം സ്ഥാനത്തുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments