Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യേണ്ടത് ഗില്‍ അല്ല; മറ്റൊരു പേര് നിര്‍ദേശിച്ച് അഗാര്‍ക്കര്‍

Test Championship Final
, ചൊവ്വ, 8 ജൂണ്‍ 2021 (11:22 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്ന് ഉറപ്പാണ്. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. അതിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. 
 
ഇന്ത്യയ്ക്ക് വേണ്ടി ആരൊക്കെ ഓപ്പണര്‍മാരാകുമെന്ന് അറിയാനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. രോഹിത് ശര്‍മ ഓപ്പണറുടെ വേഷത്തില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. രോഹിത്തിനൊപ്പം ആര് എന്ന ചോദ്യമാണ് ഇനി ശേഷിക്കുന്നത്. 
 
ശുഭ്മാന്‍ ഗില്‍ ആയിരിക്കും രോഹിത്തിനൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ അജിത് അഗാര്‍ക്കര്‍ ഗില്ലിന് പകരം മറ്റൊരു താരം ഓപ്പണ്‍ ചെയ്യണമെന്നാണ് അഭിപ്രായപ്പെടുന്നത്. മായങ്ക് അഗര്‍വാള്‍ ആയിരിക്കും ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുക എന്നാണ് അഗാര്‍ക്കറിന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഐപിഎല്ലിലും ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കണമെന്ന അഭിപ്രായം അഗാര്‍ക്കര്‍ മുന്നോട്ടുവച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുഭ്മാന്‍ ഗില്ലിന്റെ കാമുകിയാണോ സാറ ടെന്‍ഡുല്‍ക്കര്‍? പ്രണയമുണ്ടോ എന്ന ചോദ്യത്തിനു താരത്തിന്റെ മറുപടി