Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വിന്റെ മികവില്‍ ഇന്ത്യ ജയമറിഞ്ഞപ്പോള്‍ പാകിസ്ഥന്റെ മോഹം പൊലിഞ്ഞു

ന്യൂസിലന്‍ഡ് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയുടെ രണ്ട് മോഹങ്ങള്‍ പൂവണിഞ്ഞു - പാകിസ്ഥാന് വീണ്ടും നിരാശ

അശ്വിന്റെ മികവില്‍ ഇന്ത്യ ജയമറിഞ്ഞപ്പോള്‍ പാകിസ്ഥന്റെ മോഹം പൊലിഞ്ഞു
ദുബായ് , തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (16:01 IST)
ന്യൂസിലൻഡിനെ 197 റൺസിന് തകർത്ത് ടീം ഇന്ത്യ അഞ്ഞൂറാം ടെസ്റ്റ് അവിസ്മരണീയമാക്കിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനെ പിന്തള്ളി വിരാട് കോഹ്‌ലിയും സംഘവും ഒന്നാം റാങ്ക് തിരിച്ചു പിടിച്ചു.

നിലവില്‍ ഒരു പോയന്റ് വ്യത്യാസത്തിലാണ് പാകിസ്ഥാന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നത്. വിജയത്തോടെ ഇന്ത്യയുടെ പോയന്റ് 111 ആയി ഉയര്‍ന്നു. ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ പരമ്പര തൂത്തുവാരിയാല്‍ പാകിസ്ഥാന് ഒന്നാം റാങ്കിലെത്താന്‍ തല്‍ക്കാലം പറ്റില്ല.

എന്നാല്‍, വെസ്‌റ്റ് ഇന്‍ഡീസുമായി നടക്കുന്ന പരമ്പരയില്‍ ജയിച്ചാല്‍ പകിസ്ഥാന് ഒന്നാം റാങ്ക് തിരിച്ചു പിടിക്കാന്‍ സാധിക്കും. ഈ പരമ്പര ഇന്ത്യ 1- 0 ന് മാത്രമാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന് 3- 0 ന് പരമ്പര തൂത്തുവാരി ഒന്നാം റാങ്കിലെത്താം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ഞൂറില്‍ താരമായത് അശ്വിന്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം