Webdunia - Bharat's app for daily news and videos

Install App

ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ തലപ്പത്ത്,പാകിസ്ഥാന് വൻ നാണക്കേട്

അഭിറാം മനോഹർ
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (12:39 IST)
ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് ടെസ്റ്റ് പരമ്പരയിലെ സമ്പൂർണതോൽവിക്ക് ശേഷം ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ പാകിസ്ഥാന് വൻ തിരിച്ചടി. ഓസീസ് പരമ്പരയിലെ പരാജയത്തിന് ശേഷം നിലവിലെ റാങ്കിങ്ങ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. സമീപ കാലത്ത് പാകിസ്ഥാന്  ടെസ്റ്റ് റാങ്കിങ്ങിൽ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. 80 പോയിന്റുകൾ മാത്രമുള്ള പാകിസ്ഥാൻ നിലവിൽ പട്ടികയിൽ വെസ്റ്റിൻഡീസിനും താഴെ എട്ടാം സ്ഥാനത്താണുള്ളത്.
 
അതേസമയം ബംഗ്ലാദേശിനെതിരായുള്ള പരമ്പരവിജയത്തോട് കൂടി ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. 120 പോയിന്റുകളോടെ ഇന്ത്യയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 109 പോയിന്റുകളോടെ ന്യൂസിലാൻഡാണ് പട്ടികയിൽ രണ്ടാമത്. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക നാലാമതുമാണ്. 
 
പാകിസ്താനെതിരായ പരമ്പര വിജയത്തോടെ ഓസീസ് പട്ടികയിൽ അഞ്ചാമതും,ശ്രീലങ്ക,വെസ്റ്റിൻഡീസ്,പാകിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾ യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ മത്സരം മെയ് 25ന്

'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ 'ചെവിക്കു പിടിച്ച്' ഐസിസി, പിഴയൊടുക്കണം

IPL 2025: ഐപിഎല്‍ ആരംഭിക്കുക മാര്‍ച്ച് 22 ന്, ആദ്യ മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

ഞങ്ങളുടെ പിന്തുണയുണ്ട്, അഭിനന്ദനങ്ങൾ, ആർസിബിയുടെ പുതിയ നായകന് കോലിയുടെ ആദ്യസന്ദേശം

അടുത്ത ലേഖനം
Show comments