Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുതിയ സെലെക്ഷൻ കമ്മിറ്റി വരും, പ്രസാദിനും സംഘത്തിനും ഇനി അവസരമില്ല'-ഗാംഗുലി

'പുതിയ സെലെക്ഷൻ കമ്മിറ്റി വരും, പ്രസാദിനും സംഘത്തിനും ഇനി അവസരമില്ല'-ഗാംഗുലി

അഭിറാം മനോഹർ

, തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (15:00 IST)
ബി സി സി ഐ പ്രസിഡന്റായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി സ്ഥാനമേറ്റതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. ആഭ്യന്തര ലീഗ് ക്രിക്കറ്റിലെ പുതിയ പരിഷ്കാരങ്ങളും പിന്നീട് ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട പിങ്ക്ബോൾ ടെസ്റ്റുമെല്ലാം ഗാംഗുലിയുടെ മേൽനോട്ടത്തിലാണ് നടന്നത്. ഏറ്റവും ഒടുവിലായി നിലവിലത്തെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി തുടർന്നേക്കില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
എം എസ് കെ പ്രസാദിന് കീഴിലുള്ള നിലവിലെ സെലക്ഷൻ കമ്മിറ്റിയുടെ കീഴിൽ ടീം ഒരുപാട് നേട്ടങ്ങൾ ഇന്ത്യൻ ടീം  സ്രുഷ്ടിച്ചുവെങ്കിലും സഞ്ചുസാംസണിന് അവസരം നിഷേധിച്ചതുൾപ്പെടെ പല വിവാദങ്ങളിലും കുടുങ്ങിയിരുന്നു. ഡിസംബർ ഒന്നാം തിയതി എം എസ് കെ പ്രസാദിന് കീഴിലുള്ള കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതായും അധികം വൈകാതെ തന്നെ പുതിയ സെലക്ഷൻ കമ്മിറ്റിയെ നിയമിക്കുമെന്നുമാണ്  ഗാംഗുലി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
 
ഇതോടെ എം എസ് കെ പ്രസാദിന് കീഴിലുള്ള നിലവിലെ സെലെക്ഷൻ പാനലായിരിക്കില്ല ഇനി ടീം സെലക്ഷൻ ചെയ്യുക എന്നത് വ്യക്തമായിരിക്കുകയാണ്. എം എസ് കെ പ്രസാദിന് കീഴിൽ ടീമിന് നിരവധി നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെങ്കിലും ലോകകപ്പ് പോലെയുള്ള ഒരു ടൂർണമെന്റിൽ ടീമിന് മികച്ച ഒരു നാലാം സ്ഥാനക്കാരനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതും സഞ്ചു അടക്കമുള്ള യുവതാരങ്ങൾക്ക് അവസരം നിഷേധിച്ചതും പാനലിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു.
 
സഞ്ചുവിന് തുടർച്ചയായി അവസരങ്ങൾ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സെലക്ഷൻ കമ്മിറ്റിയെ നിയമിക്കണമെന്ന് അടുത്തിടെയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അഭിപ്രായപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി വരും, 2 വർഷത്തേക്ക് തീരുമാനമായി; ഇനിയൊരു ചോദ്യമില്ല !