Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ക്യാപ്‌റ്റന് തിരിച്ചടികള്‍ മാത്രം; പൂജാരയ്‌ക്ക് പിന്നില്‍ നാലമനായി കോഹ്‌ലി

കോഹ്‌ലിക്ക് നിരാശ, പൂജാരയ്‌ക്കും ജഡേജയ്‌ക്കും സന്തോഷം

ഇന്ത്യന്‍ ക്യാപ്‌റ്റന് തിരിച്ചടികള്‍ മാത്രം; പൂജാരയ്‌ക്ക് പിന്നില്‍ നാലമനായി കോഹ്‌ലി
ന്യൂഡൽഹി , ചൊവ്വ, 21 മാര്‍ച്ച് 2017 (16:17 IST)
പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ ഒറ്റയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാരില്‍ പൂജാര രണ്ടാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയന്‍ നായകൻ സ്റ്റീവ് സ്മിത്താണ് പട്ടികയിൽ ഒന്നാമത് തുടരുമ്പോള്‍ ഓസീസുമായുള്ള പരമ്പരയിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നാലാം സ്ഥാനത്താണ്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ മിന്നും പ്രകടനമാണ് പൂജാരയ്ക്ക് സഹായകമായത്. ഈ ടെസ്റ്റിൽ പൂജാര ഇരട്ട സെഞ്ചുറി (202) നേടിയിരുന്നു.

ജോ റൂട്ട് മുന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ കെയ്ന്‍ വില്യംസണ്‍ നാലാമതാണ്.

899 പോയന്റാണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ജഡേജയ്ക്ക് ഉള്ളത്. നേരത്തെ ജഡജയ്‌ക്കൊരപ്പം ഒന്നാം സ്ഥാനത്തുണ്ടായ രവിചന്ദ്ര അശ്വിന്‍ (862 പോയന്റ്) രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രംഗണ ഹെറാത്ത് (ശ്രീലങ്ക, 854) ജോഷ് ഹസില്‍വുഡ് (ഓസ്‌ട്രേലിയ, 842), ജയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്, 810) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനത്തുളള ബൗളര്‍മാരുടെ പട്ടിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസ് വീമ്പ് കാട്ടുന്നത് ഇക്കാരണത്താല്‍; സംഭവിക്കുന്നത് കോഹ്‌ലി കാണേണ്ടതുണ്ട്