Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: അശ്വിനെ കടത്തിവെട്ടി ജഡ്ഡു, കുതിച്ചുകയറി രാഹുല്‍

ഐസിസി റാങ്കിങ്ങില്‍ ജഡ്ഡു തന്നെ രാജാവ്!

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: അശ്വിനെ കടത്തിവെട്ടി ജഡ്ഡു, കുതിച്ചുകയറി രാഹുല്‍
, വെള്ളി, 31 മാര്‍ച്ച് 2017 (10:54 IST)
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് വന്‍ മുന്നേറ്റം. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 57-ാം സ്ഥാനത്തായിരുന്നു രാഹുല്‍ പതിനൊന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. ഇതോടെ ചേതേശ്വര്‍ പൂജാരയ്ക്കും(4) വിരാട് കോഹ്ലിക്കും(5) പിന്നിലായി ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാനായി മാറാനും രാഹുലിന് സാധിച്ചു‍. 
 
ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഈ പട്ടികയില്‍ ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തിന് ഒരുതരത്തിലുള്ള ഇളക്കവും സംഭവിക്കാതെ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും തന്നെയാണുള്ളത്. നാലാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ ആനുകൂല്യത്തില്‍ ഉമേഷ് യാദവ് 21-ാം സ്ഥാനത്തെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി അടികൂടി നടന്നപ്പോള്‍ ജഡേജ എല്ലാം തട്ടിയെടുത്തു; സ്‌മിത്തിന് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല