Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പൊഴേ മാരകം; ഇനി ബൂമ്ര കൂടി വന്നാല്‍, അമ്പമ്പോ !

Jasprit Bumrah

പ്രഗേഷ് കുമാര്‍ സി

, ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (19:30 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ സന്തുലിതമായ ടീം എന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു. ബാറ്റ്‌സ്മാന്‍‌മാരെല്ലാം സൂപ്പറായി ബാറ്റ് ചെയ്തു. ബൌളര്‍മാരെല്ലാവരും കിടിലന്‍ പെര്‍ഫോമന്‍സ്. ഫീല്‍‌ഡിംഗ് ഉജ്ജ്വലം. അങ്ങനെ കൂട്ടായ്മയുടെ കളിമികവാണ് രണ്ട് ടെസ്റ്റും വിജയിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തായത്.
 
ബൌളിംഗിന്‍റെ കാര്യം തന്നെയെടുക്കുക. ഇന്ത്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ സ്പിന്നര്‍മാരാകും മിക്കപ്പോഴും മിന്നിത്തിളങ്ങുക എന്ന ധാരണ പുനെ ടെസ്റ്റോടെ തിരുത്തപ്പെടുകയാണ്. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ ദക്ഷിണാഫ്രിക്കയ്ക്ക് തലവേദന സൃഷ്ടിച്ചു. 
 
രണ്ടിന്നിംഗ്സുകളിലുമായി വീണ 20 വിക്കറ്റുകളില്‍ 10 വിക്കറ്റ് പേസ് ബൌളര്‍മാരും 10 വിക്കറ്റ് സ്പിന്‍ ബൌളര്‍മാരും പങ്കുവച്ചു. സ്പിന്‍ രാജാവ് രവിചന്ദ്രന്‍ അശ്വിന്‍ ആറ്‌ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പേസര്‍ ഉമേഷ് യാദവും ആറ്‌ വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജ നാലുവിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും നേടി.
 
ഇഷാന്ത് ശര്‍മ തന്‍റെ പഴയ ഫോമിലേക്ക് ഒന്ന് തിരിച്ചെത്തിയിരുന്നെങ്കിലോ? അതുപോകട്ടെ, ജസ്‌പ്രീത് ബൂമ്ര കൂടി ടീമിലേക്ക് മടങ്ങിവന്നാലോ? എന്തായിരിക്കും എതിര്‍ ടീമുകളുടെ അവസ്ഥ? ഇത്തവണ ചെറുത്ത് നില്‍ക്കാന്‍ ധൈര്യം കാണിച്ച ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ ബാറ്റ്‌സ്മാന്മാരൊക്കെ ബൂമ്ര ഉണ്ടായിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കകം കൂടാരം കയറിയേനേ. യഥാര്‍ത്ഥത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്‍‌മാര്‍ തങ്ങളാണെന്ന് ഉറക്കെപ്പറയുന്ന പ്രകടനമാണ് ഇപ്പോള്‍ ടീം ഇന്ത്യ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി - ഹിറ്റ്‌മാന്‍ ഡെഡ്‌ലി കോംബോ മൂന്നാം ടെസ്റ്റില്‍ !