അദ്ദേഹം ഇപ്പോളാണ് കളിക്കുന്നതെങ്കിൽ ഐപിഎല്ലിൽ വെല്ലാം മറ്റൊരാളുണ്ടാകില്ല: വിരാട് കോലി

Webdunia
ബുധന്‍, 3 മെയ് 2023 (19:30 IST)
ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താൽ എ ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നീ താരങ്ങളുടെ പേരുകളാകും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ പെട്ടെന്ന് വരിക. സച്ചിനും കോലിയും ബാബർ അസമുമെല്ലാം മികച്ച കളിക്കാരാണെങ്കിൽ കൂടി ടി20യിൽ ഈ താരങ്ങളേക്കാൾ മികവ് പുലർത്തിയ താരങ്ങളാണ് ക്രിസ് ഗെയ്‌ലും എ ബി ഡിവില്ലിയേഴ്സും അടങ്ങുന്ന താരങ്ങൾ.
 
ഇപ്പോഴിതാ വിവിയൻ റിച്ചാർഡ്സ് ഈ കാലഘട്ടത്തിലാണ് ക്രിക്കറ്റ് കളിച്ചിരുന്നെങ്കിൽ ടി20യിൽ അദ്ദേഹത്തെ വെല്ലാൻ മറ്റാർക്കും ആകില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി.സച്ചിനും വിവ് റിച്ചാർഡ്സുമെല്ലാം അവരുടേതായ കാലഘട്ടത്തിൽ ബാറ്റിംഗിൽ വിപ്ലവം സൃഷ്ടിച്ചവരാണെന്നും കോലി പറയുന്നു. സർ റിച്ചാർഡ്സ് ഈ കാലഘട്ടത്തിൽ ഐപിഎൽ കളിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തെ വെല്ലാൻ മറ്റാർക്കുമാകില്ലെന്നാണ് ഇൻസ്റ്റഗ്രാമിൽ കോലി കുറിച്ചത്. ടി20 ക്രിക്കറ്റിൻ്റെ കളിരീതികളെ പറ്റി റിച്ചാർഡ്സ് സംസാരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. ദ ബോസ് എന്ന വിശേഷണത്തോടെയാണ് കോലി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments