Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെ പോയാൽ ശരിയാകില്ല, ബൗളിംഗിൽ ഉത്തരവാദിത്തം കാണിക്കണം: ചെന്നൈ ബൗളർമാർക്ക് ധോനിയുടെ താക്കീത്

ഇങ്ങനെ പോയാൽ ശരിയാകില്ല, ബൗളിംഗിൽ ഉത്തരവാദിത്തം കാണിക്കണം: ചെന്നൈ ബൗളർമാർക്ക് ധോനിയുടെ താക്കീത്
, ബുധന്‍, 3 മെയ് 2023 (16:01 IST)
ഐപിഎൽ പതിനാറാം സീസണിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ലഖ്നൗവിനെ നേരിടും. ലഖ്നൗവിൽ ഉച്ചകഴിഞ്ഞ് 3:30നാണ് മത്സരം. മത്സരത്തിന്‌ മുന്നോടിയായി തൻ്റെ ബൗളർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചെന്നൈ നായകനായ എം എസ് ധോനി. ബൗളർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ധോനി ബൗളർമാർക്ക് താക്കീത് നൽകി. ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ബൗളിംഗാണ് ചെന്നൈയുടെ തലവേദന.
 
ബാറ്റർമാർ എപ്പോഴും വമ്പനടികൾക്ക് തയ്യാറാണ്. എങ്ങനെ പന്തെറിയണമെന്ന് ബൗളർമാർക്ക് അറിവുണ്ടാകണം. കഴിഞ്ഞ മത്സരത്തിൽ മതീഷ പതിരാന മികച്ച രീതിയിൽ പന്തെറിഞ്ഞു. മതീഷ പതിരാനയും ആകാശ് സിംഗുംനല്ല രീതിയിൽ പന്തെറിയുന്നുണ്ട്. ദീപക് ചാഹർ,ബെൻ സ്റ്റോക്സ് എന്നീ താരങ്ങളെ ഉപയോഗിക്കാനാവാത്തതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. നിലവിൽ പർപ്പിൾ ക്യാപ് ഹോൾഡറായ തുഷാർ ദേഷ്പാണ്ഡെ വിക്കറ്റുകൾ നേടുന്നെങ്കിൽ റൺസ് ധാരാളമായി വഴങ്ങുന്നതും ചെന്നൈയ്ക്ക് തിരിച്ചടിയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, കായികമന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ