Webdunia - Bharat's app for daily news and videos

Install App

Rohit sharma:തോൽക്കുമോ? തോറ്റാൽ നാണക്കേട്, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ക്യാപ്റ്റനായി രോഹിത് മാറും, കൈകഴുകാൻ ഗംഭീറിനും സാധിക്കില്ല

അഭിറാം മനോഹർ
വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:46 IST)
Rohit sharma, Gautham gambhir
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി മുന്നില്‍ കണ്ട് ടീം ഇന്ത്യ. 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്. രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡ് വിജയിക്കുകയാണെങ്കില്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പരമ്പര സ്വന്തമാക്കാന്‍ കിവികള്‍ക്കാകും. 2012ല്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര കൈവിട്ടതിന് ശേഷം സ്വന്തം മണ്ണില്‍ ഒരിക്കല്‍ പോലും ഇന്ത്യ പരമ്പര അടിയറവ് വെച്ചിട്ടില്ല. ഈ വിജയതുടര്‍ച്ചയാകും രണ്ടാം മത്സരത്തിലെ വിജയത്തോടെ ന്യൂസിലന്‍ഡ് ഇല്ലാതെയാക്കുക.
 
അതേസമയം രണ്ടാം ടെസ്റ്റ് മത്സരവും പരാജയമായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷകളെയും അത് സാരമായി ബാധിക്കും. നിലവില്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെങ്കിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ,ശ്രീലങ്ക എന്നിവര്‍ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഈ മത്സരവും പരാജയപ്പെടുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ മോശം നായകന്മാരുടെ പട്ടികയിലേക്ക് രോഹിത് ശര്‍മയുടെ പേരും എഴുതിചേര്‍ക്കപ്പെടും.
 
 രോഹിത്തിന് മുന്‍പുണ്ടായിരുന്ന ഇന്ത്യന്‍ നായകന്മാരില്‍ സൗരവ് ഗാംഗുലി 21 ഹോം മാച്ചുകളില്‍ 3 എണ്ണത്തില്‍ പരാജയപ്പെട്ടിരുന്നു. എം എസ് ധോനി 30 മത്സരങ്ങളില്‍ 3 എണ്ണത്തിലും കോലി 31 മത്സരങ്ങളില്‍ 2 എണ്ണത്തിലുമാണ് നായകനെന്ന നിലയില്‍ പരാജയമായത്. രോഹിത് ഇതിനകം തന്നെ 14 മത്സരങ്ങളില്‍ 3 തോല്‍വി സ്വന്തമാക്കികഴിഞ്ഞു. ഇത് കൂടാതെ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന നാണക്കേട് ഇന്ത്യ സ്വന്തമാക്കിയതും രോഹിത്തിന്റെ നായകത്വത്തിന് കീഴിലാണ്. പരമ്പര കൂടി കൈവിട്ട് കഴിഞ്ഞാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ അത് കാര്യമായി ബാധിക്കും.

ബോര്‍ഡര്‍- ഗവസ്‌കര്‍ ട്രോഫിക്ക് മുന്‍പായുള്ള ഈ തോല്‍വി ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെയും കാര്യമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. അതേസമയം പരിശീലകനെന്ന നിലയില്‍ ഗംഭീറും ഇന്ത്യയുടെ ഈ മോശം റെക്കോര്‍ഡില്‍ ഭാഗമാകും. ടി20യില്‍ സ്വപ്നതുല്യമായ പ്രകടനങ്ങള്‍ നടത്തുമ്പോഴും ടെസ്റ്റിലെ ഈ തിരിച്ചടി ഗംഭീറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ധവാനെ ഡൽഹിയിലെത്തിക്കാൻ ഗാംഗുലി ശ്രമിച്ചു, പോണ്ടിംഗ് തടയാൻ ശ്രമിച്ചു, പിന്നിൽ നിന്നത് വാർണർ!

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഹർഷിത് റാണ അരങ്ങേറ്റം കുറിക്കും

നിലം തൊട്ടില്ല, പാകിസ്ഥാനെ പറപ്പിച്ച് ഓസ്ട്രേലിയ, ടി20 പരമ്പര തൂത്തുവാരി

ടി20 റൺവേട്ടയിൽ കോലിയെ മറികടന്ന് ബാബർ അസം, മുന്നിൽ രോഹിത് മാത്രം

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ 13കാരൻ, ആരാണ് വൈഭവ് സൂര്യവംശി

അടുത്ത ലേഖനം
Show comments