ചെന്നൈ എന്നാൽ ഐപിഎല്ലിൽ ധോണി എന്നാണ്. ആ പേരില്ലാത്ത ചെന്നൈയെ കുറിച്ച് ആരാധകർക്ക് ചിന്തിയ്ക്കാൻ പോലുമാകില്ല. തല എന്ന പേര് അത്രാത്തൊളം ആരാധനയൊടെയാണ് ചെന്നൈ സൂപ്പർകിങ്സ് ആരാധകർ ധോണിയ്ക്ക് നൽകിയിരിയ്ക്കുന്നത്. ഇനി അധിക കാലം ചെന്നൈയുടെ നായകനായി ധോണി ഉണ്ടാവില്ല. ഈ വർഷം ഐപിഎൽ നടക്കുമെങ്കിൽ ഒരുപക്ഷേ അതായിരിയ്ക്കും ധോണി കളിയ്ക്കുന്ന അവസാനത്തെ ഐപിഎൽ.
എന്നാൽ കളി അവസാനിപ്പിച്ചാലും ധോണി ചെന്നൈക്കൊപ്പം തന്നെയുണ്ടാകും എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ന്റെ തമിഴ് ഷോയിലാണ് കാശി വിശ്വനാഥന്‍ ആരാധകരെ ആവേശത്തിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് 'ഇനിയൊരു 10 വര്‍ഷം കഴിയുമ്പോഴേക്കും സിഎസ്‌കെയുടെ ബോസായി, നെടുംതൂണായി ധോണിയുണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്നായിരുന്നു കാശി വിശ്വനാഥിന്റെ വാക്കുകൾ.
2008ലെ പ്രഥമ ഐപിഎൽ സീസണ്‍ മുതല്‍ സിഎസ്‌കെയ്ക്ക് ഒപ്പമാണ് ധോണി. ആറു കോടി രൂപയ്ക്കാണ് ധോണിയെ ആന്ന് സിഎസ്‌കെ സ്വന്തമാക്കിയത്. മൂന്നു തവണ സിഎസ്‌കെയെ ധോണി ഐപിഎല്‍ കിരീടത്തിലെത്തിച്ചു, നയിച്ച എല്ലാ സീസണിലും ടീമിനെ പ്ലേഓഫിലെത്തിച്ച ഐപിഎല്ലിലെ ഒരേയൊരു നായകൻ ധോണി മാത്രമാണ്. മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ടീമാണ് സിഎസ്‌കെ. ധോണിയുമായി ഏറെ അടുപ്പമുള്ള ആളാണ് അദ്ദേഹം. അതിനാൽ ധോണി സിഎസ്‌കെയുടെ കോച്ചാകും എന്ന വെളിപ്പെടുത്തൽ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ കാണുന്നത്.