Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം

ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം

അഭിറാം മനോഹർ

, ചൊവ്വ, 5 നവം‌ബര്‍ 2024 (16:28 IST)
സ്പിന്‍ അനുകൂലമായ ഒരു പിച്ചില്‍ ഏറ്റുമുട്ടിയാല്‍ പാകിസ്ഥാന് നിലവിലെ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനാകുമെന്ന് പാക് ഇതിഹാസ പേസറായ വസീം ആക്രം. ന്യൂസിലന്‍ഡിനെതിരായ ഹോം സീരീസ് 3-0ന് കൈവിട്ടതിന് പിന്നാലെയാണ് അക്രമിന്റെ പ്രതികരണം. നേരത്തെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ പരമ്പര കൈവിട്ട പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരായ സീരീസിലെ മികച്ച പ്രകടനത്തോടെ എതിരാളികളുടെ വായടപ്പിച്ചിരുന്നു. സ്പിന്നര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ടെസ്റ്റില്‍ പാകിസ്ഥാന്റെ തിരിച്ചുവരവിന് കാരണമായത്.
 
സ്പിന്നര്‍മാര്‍ക്കെതിരെ കാലങ്ങളായി മികച്ച രീതിയില്‍ ബാറ്റ് വീശുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പെടുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര ന്യൂസിലന്‍ഡ് സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പതറിയെന്നും ഇന്ത്യയും പാകിസ്ഥാനും ഒരു സ്പിന്‍ പിച്ചില്‍ കളിക്കുകയാണെങ്കില്‍ നിലവിലെ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിക്കുമെന്നും അക്രം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ 2 ടെസ്റ്റിൽ ബുമ്രയാണോ നായകൻ?, എങ്കിൽ ബുമ്ര തന്നെ തുടരണം, കാരണം പറഞ്ഞ് ഗവാസ്കർ