IND vs AFG 3rd T20 Predicted 11: പ്രധാന കളികള്‍ കഴിഞ്ഞല്ലോ, ഇനി സഞ്ജുവിനെ ഇറക്കാം; മൂന്നാം ട്വന്റി 20 ക്കുള്ള സാധ്യത ഇലവന്‍
ജിതേഷ് ശര്‍മയ്ക്ക് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി എത്താനാണ് സാധ്യത
IND vs AFG 3rd T20 Predicted 11: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ആദ്യ രണ്ട് കളികളില്‍ ടീമില്‍ സ്ഥാനം ലഭിക്കാത്തവര്‍ക്ക് മൂന്നാം മത്സരത്തില്‍ അവസരം നല്‍കാനാണ് സാധ്യത. രോഹിത് ശര്‍മയും വിരാട് കോലിയും പ്ലേയിങ് ഇലവനില്‍ തുടരും.
ജിതേഷ് ശര്‍മയ്ക്ക് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി എത്താനാണ് സാധ്യത. കുല്‍ദീപ് യാദവിനും ആവേശ് ഖാനും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കും.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍
ജനുവരി 17 ബുധനാഴ്ച (നാളെ) ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മൂന്നാം ട്വന്റി 20 മത്സരം നടക്കുക.