Webdunia - Bharat's app for daily news and videos

Install App

നായകന്റെ സെഞ്ചുറിയുമായി ഫിഞ്ച്, അടിച്ചു തകർത്ത് സ്മിത്തും മാക്സ്‌വെല്ലും ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റൻ സ്കോർ

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (13:11 IST)
ഇന്ത്യക്കെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഓസീസിന്റെ സമഗ്രാധിപത്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 474 റൺസാണ് അടിച്ചെടുത്തത്. 
 
ഐപിഎല്ലിലെ തന്റെ ഫോം വാർണർ തുടർന്നപ്പോൾ ഐപിഎല്ലിൽ റൺസുകൾ കണ്ടെത്താൻ വിഷമിച്ച ഓസീസ് നായകൻ ആരോൺ ഫിഞ്ചും തന്റെ താളം കണ്ടെത്തി. അപകടകാരികളായ ഈ ഓപ്പണിങ് കൂട്ടുക്കെട്ട് 156 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.മുഹമ്മദ് ഷമിയാണ് കൂട്ടുക്കെട്ട് തകർത്തത്.
 
എന്നാൽ ശക്തമായ അടിത്തറയിൽ നിന്നും തകർത്താടുന്ന സ്റ്റീവ് സ്മിത്തിനെയാണ് പിന്നീട് മത്സരത്തിൽ കാണാനായത്. ഒരറ്റത്ത് ഫിഞ്ച് തന്റെ സ്വതസിദ്ധമായ ഫോമിലേക്കുയർന്നതോടെ തകർത്താടുന്ന സ്റ്റീവ് സ്മിത്താണ് മറുഭാഗത്ത് കാഴ്‌ച്ചയായത്. ഫിഞ്ച് 124 പന്തിൽ നിന്നും 114 റൺസെടുത്ത് പുറത്തായി. എന്നാൽ ഫിഞ്ച് ഔട്ടായതിനെ തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെല്ലും തിളങ്ങിയതോടെ ഓസീസ് സ്കോർ കുതിച്ചുയരുകയായിരുന്നു.
 
ഐപിഎല്ലിലെ തന്റെ മോശം പ്രകടനറ്റ്തിന്റെ പേരിൽ കളിയാക്കിയവർക്കുള്ള മറുപടിയുമായാണ് മാക്സ്‌വെൽ ഇത്തവണയെത്തിയത്. വെറും 19 പന്തിൽ 45 റൺസുമായി  മാക്സ്‌വെല്ല് പുറത്താകുമ്പോൾ സ്കോർബോർഡിൽ 44.5 ഓവറിൽ 328 റൺസ്. തന്റെ പതിവ് രീതിയിൽ നിന്ന് മാറി തകർത്തടിച്ച സ്റ്റീവ് സ്മിത്ത് 66 പന്തിൽ നിന്നും 105 റൺസാണ് നേടിയത്.
 
അതേസമയം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇക്കുറി ഇന്ത്യൻ ബൗളർമാരിൽ നിന്നുമുണ്ടായത്. 3 ഓസീസ് വിക്കറ്റുകൾ വീഴ്‌ത്തിയ മുഹമ്മദ് ഷമിക്കൊഴികെ ഒരു ബൗളർക്കും മത്സരത്തിൽ തിളങ്ങാനായില്ല. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്‌പ്രീത് ബു‌മ്ര 10 ഓവറിൽ 73 റൺസാണ് വഴങ്ങിയത്. ഐപിഎല്ലിലെ സ്റ്റാർ ബൗളറായ്ഇരുന്ന ചഹൽ 10 ഓവറിൽ 89 റൺസാണ് മത്സരത്തിൽ വിട്ടുകൊടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments