സിഡ്‌നി: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിച്ചു. പര്യടനത്തിൽ ഡിസംബാർ 17ന് ആരംഭിയ്ക്കാനിരിയ്ക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്. പരമ്പരയിൽ ആദ്യ മത്സരം ഡേനൈറ്റ് ടെസ്റ്റ് ആണ്. ടെസ്റ്റ് ടീമിലെ മികച്ച പ്രകടനത്തിനായി ഇന്ത്യയുടെ സ്റ്റാർ പേസർമാരായ ജപ്രിത് ബുമ്രയ്ക്കും മുഹമ്മദ് ഷമിയ്ക്കും ടി20യിലെ ചില മത്സരങ്ങൾ കളിച്ചേയ്ക്കില്ല എന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ടെസ്റ്റിൽ ഇന്ത്യയേക്കാൾ മികച്ച ബാറ്റിങ് കരുത്ത് ഓസ്ട്രേയിയ്ക്കാണ് എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ.
അതിനുള്ള കാരണവും ഇന്ത്യൻ ടീമിന്റെ സാധ്യതകളെക്കുറിച്ചും സച്ചിൻ വിശദീകരിയ്ക്കുന്നുണ്ട്. 'സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷാനെ എന്നീ മൂന്ന് താരങ്ങളുടെ സാനിധ്യമാണ് പ്രധാന കാരണമായി സച്ചിൻ പറയുന്നത്. 'സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷാനെ എന്നിവരുടെ വരവോടെ ഓസിസ് ടീം കൂടുതല്‍ കരുത്തരായി. 2019 ലെ ടീമിനെക്കാളും ശക്തമാണ് ഇപ്പോഴത്തെ ഓസീസ് ടീം. അതിനാൽ മികച്ച മത്സരം തന്നെ കാണാനാകും
എന്നാല്‍ വെല്ലുവിളികൾ നേരിടാൻ ഇന്ത്യന്‍ ടീം തയ്യാറാണ്. മികച്ച മുന്നൊരുക്കം തന്നെ ടീം ഇന്ത്യ നടത്തിയിട്ടുണ്ട്. മായങ്ക് അഗർവാളിന്റെ ഓപ്പണിങ് പ്രകടനം മത്സരത്തിൽ നിർണായകമാകും എന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.' സ്വന്തം നാട്ടിൽ കഴിഞ്ഞ തവണയേറ്റ തോൽവിയ്ക്ക് മറുപടി പറയാനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അതിനാൽ തന്നെ ഓസ്ട്രേലിയയ്ക്ക് ഇത് ഒരു അഭിമാന പോരാട്ടം തന്നെയാണ്. സ്മിത്തും വാര്‍ണറും ലാബുഷാനെയും സമീപകാലത്തായി മികച്ച ഫോമിലാണ് എന്നതും സ്വന്തം നാട്ടിൽ മൂവരും അപകടകാരികളാകും എന്നതും കണക്കിലെടുത്താണ് സച്ചിന്റെ പ്രതികരണം.