നാണക്കേടിൽ നിന്ന് ഒഴിവാകാൻ ഇന്ന് വിജയിച്ചേ പറ്റു, ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന്

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (15:12 IST)
ഐപിഎല്ലിന്റെ തിളക്കത്തിൽ നിന്നും രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇറങ്ങിയതോടെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ -സൗത്താഫ്രിക്ക ടി20 പരമ്പരയിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. സീനിയർ താരങ്ങളില്ലാതെ റിഷഭ് പന്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം പക്ഷെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇതുവരെ നടത്തിയത്.
 
ടി20 ലോകകപ്പ് അടുത്തിരിക്കെ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യൻ തോൽവിയെ ആശങ്കയോടെയാണ് ആരാധകർ നോക്കികാണുന്നത്. അതിനാൽ തന്നെ ആദ്യ രണ്ട് മത്സരങ്ങളിലെ ടീമിൽ ഇന്ന് മാറ്റം വരുമെന്നാണ് കരുതുന്നത്. ബാറ്റിംഗ് ശക്തി മെച്ചപ്പെടുത്താൻ അക്സര്‍ പട്ടേലിന് പകരം ദീപക് ഹൂഡ വന്നേക്കാം. യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിയെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
 
ഓപ്പണിങ്ങിൽ ഋതുരാജിന് തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും താരത്തിന് വീണ്ടും അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. മധ്യനിരയിൽ ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് നടത്തുന്നത്. ഫിനിഷിങ് റോളിൽ മികച്ച റെക്കോഡുള്ള ഹാർദിക് പാണ്ട്യ,ദിനേശ് കാർത്തിക് എന്നിവരുടെ പ്രകടനവും ഇന്ന് നിർണായകമാകും.കഴിഞ്ഞ മത്സരത്തിലെ ബൗളിംഗ് നിരയെ തന്നെയാകും ഇന്ത്യ നിലനിർത്തുക എന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments