വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിലുണ്ടായ തകർച്ചയിൽ ഓഹരിവിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ. പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും 3 ശതമാനത്തിലേറെയാണ് ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത്.
യുഎസിലെ പണപ്പെരുപ്പനിരക്ക് 40 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതാണ് വിപണിയെ ബാധിച്ചത്.ജൂൺ 15ന് പുറത്തുവരുന്ന യുഎസ് ഫെഡറർ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. യുഎസ് ഫെഡറൽ റിസർവ് ദ്രുതഗതിയിൽ നിരക്ക് വർധിപ്പിക്കണമെന്ന ഭീതിയാണ് മാർക്കെറ്റിൽ പ്രതിഫലിച്ചത്.
40 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതാണ് വിപണിയെ ബാധിച്ചത്.ജൂൺ 15ന് പുറത്തുവരുന്ന യുഎസ് ഫെഡറർ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 251.8 ലക്ഷം കോടിയിൽ നിന്ന് 245 ലക്ഷം കൂടിയായി.മെയ് 30 മുതലുള്ള കണക്ക് പ്രകാരം 13.6 ലക്ഷം കോടി രൂപയിലേറെയാണ് നിക്ഷേപകർക്ക് വിപണിയിൽ നഷ്ടമായത്.
എല്‍ഐസിയുടെ ഓഹരി വില 5.85ശതമാനം ഇടിഞ്ഞ് 668.20 രൂപയിലാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ പത്താം ദിവസമാണ് എൽഐസി ഓഹരിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.